Nov 12, 2021 06:50 AM

നാദാപുരം : ഒടുവിൽ മുഖ്യമന്ത്രിയുടെ നിർദേശ പ്രകാരം സമഗ്ര അന്വേഷണം. പേരോട് വീട്ടുമുറ്റത്ത് അജ്ഞാതർ അഗ്നിക്കിരയാക്കിയ ജീപ്പ് ക്രൈം ബ്രാഞ്ച് സംഘം പരിശോധിച്ചു.

ക്രൈം ബ്രാഞ്ച് ഇൻസ്പെക്ടർ സി ടി സഞ്ജയ് നേതൃത്വം നൽകുന്ന സംഘമാണ് വ്യാഴാഴ്‌ച പേരോട്ടെ പുന്നോളി താമസിക്കും പാറക്കെട്ടിൽ ഗഫൂറിന്റെ വീട്ടിലെത്തി പരിശോധന നടത്തിയത്.

സംഭവ സ്ഥലത്തുനിന്ന്‌ തെളിവുകൾ ശേഖരിച്ചു. 2020 ജൂൺ 11 നാണ് കേസിനാസ്പദമായ സംഭവം. പുലർച്ചെ ഒന്നോടെയാണ്‌ വീട്ടുമുറ്റത്ത്‌ നിർത്തിയിട്ട ബൊളേറോ ജീപ്പ് കത്തിച്ചത്.

കേസിൽ തുമ്പൊന്നും ലഭിക്കാത്തതിനാൽ ഗഫൂർ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ഉന്നത അന്വേഷണം ആവശ്യപ്പെട്ട് പരാതി നൽകിയതിനെ തുടർന്നാണ് കേസന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടത്.

The Crime Branch inspected the jeep which was set on fire by the Crime Branch

Next TV

Top Stories