കോവിഡ് ആശ്വാസം; നാദാപുരം മേഖലയില്‍ രോഗികളില്‍ വന്‍ കുറവ്

കോവിഡ് ആശ്വാസം; നാദാപുരം മേഖലയില്‍ രോഗികളില്‍ വന്‍ കുറവ്
Nov 24, 2021 09:11 PM | By Anjana Shaji

നാദാപുരം : കോവിഡ് ആശ്വാസത്തില്‍ നാദാപുരം മേഖലയില്‍ രോഗികളില്‍ വന്‍ കുറവ് .ഇന്നലെ മൂന്ന് രോഗികള്‍ ഉണ്ടായിരുന്ന നാദാപുരത്ത് ഇന്ന് ഒരാള്‍ക്ക്‌ മാത്രമാണ് രോഗം റിപ്പോര്‍ട്ട് ചെയ്തത്.

ഇന്നലെ ഒന്നും രണ്ടും വീതം രോഗികള്‍ ഉണ്ടായിരുന്ന പുറമേരിയിലും തൂണേരിയിലും ഇന്ന് ഓരോ രോഗികള്‍ വീതമാണ് റിപ്പോര്‍ട്ട് ചെയ്തത്.

വളയത്തും വാണിമേലും ഇന്ന് കോവിഡില്‍ വന്‍ ആശ്വാസം .വളയത്തും വാണിമേലും ഇന്ന് ആര്‍ക്കും തന്നെ രോഗം സ്ഥിരീകരിച്ചിട്ടില്ല.

അതേസമയം എടച്ചേരിയില്‍ ഇന്ന് കോവിഡ് രോഗികള്‍ കൂടി. ഇന്നലെ രണ്ടു രോഗികള്‍ മാത്രം ഉണ്ടായിരുന്ന എടച്ചേരിയില്‍ ഇന്ന് നാല് പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

കോഴിക്കോട് ജില്ലയില്‍ ഇന്ന് 387 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ഉമ്മർ ഫാറൂഖ് അറിയിച്ചു. ഒരാളുടെ ഉറവിടം വ്യക്തമല്ല.

സമ്പര്‍ക്കം വഴി 385 പേര്‍ക്ക് ആണ് രോഗം ബാധിച്ചത്. കൂടാതെ ഒരു ആരോഗ്യ പ്രവർത്തകനും രോഗം സ്ഥിരീകരിച്ചു. 3843 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സികള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 683 പേര്‍ കൂടി രോഗമുക്തി നേടി.

10.24 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച് 6959 കോഴിക്കോട് സ്വദേശികളാണ് ചികിത്സയിലുള്ളത്. പുതുതായി വന്ന 552 പേർ ഉൾപ്പടെ 18043 പേർ ഇപ്പോൾ നിരീക്ഷണത്തിലുണ്ട്. ഇതുവരെ 1171017 പേർ നിരീക്ഷണം പൂർത്തിയാക്കി.

3967 മരണങ്ങളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. സമ്പര്‍ക്ക സാധ്യതകള്‍ പരമാവധി കുറക്കുകയും സാമൂഹ്യ വാക്സിനുകളായ സോപ്പ്, സാനിറ്റൈസര്‍, മാസ്ക്, സാമൂഹിക അകലം എന്നിവ എല്ലാവരും കര്‍ശനമായി പാലിക്കുകയും ചെയ്താലേ കോവിഡിന്റെ വ്യാപനം നമുക്ക് തടഞ്ഞു നിര്‍ത്താന് സാധിക്കൂ എന്നും ഏത് സാഹചര്യത്തിലും ഇവ വിട്ടു വീഴ്ച വരുത്താതെ പാലിക്കണമെന്നും ഡി എം ഒ അഭ്യര്‍ത്ഥിച്ചു.

ഉറവിടം വ്യക്തമല്ലാത്തവര്‍ - 1 കോഴിക്കോട്- 1 വിദേശത്തു നിന്നും വന്നവർ - 0 ഇതര സംസ്ഥാനങ്ങളിൽ നിന്നും വന്നവർ -0 കോവിഡ് പോസിറ്റീവായ ആരോഗ്യ പ്രവര്‍ത്തകര്‍ - 1 കോഴിക്കോട്- 1

സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍ : കോഴിക്കോട് കോര്‍പ്പറേഷന്‍ - 113 അരിക്കുളം - 1 അത്തോളി -2 ആയഞ്ചേരി -0 അഴിയൂര്‍ - 1 ബാലുശ്ശേരി - 9 ചക്കിട്ടപ്പാറ - 2 ചങ്ങരോത്ത് -2 ചാത്തമംഗലം - 8 ചെക്കിയാട് - 0 ചേളന്നൂര്‍ - 9 ചേമഞ്ചേരി - 2 ചെങ്ങോട്ട്കാവ് -0 ചെറുവണ്ണൂര്‍ - 2 ചോറോട് - 1 എടച്ചേരി - 4 ഏറാമല - 2

ഫറോക്ക് - 9 കടലുണ്ടി - 8 കക്കോടി - 3 കാക്കൂര്‍ - 3 കാരശ്ശേരി -2 കട്ടിപ്പാറ - 1 കാവിലുംപാറ -1 കായക്കൊടി -1 കായണ്ണ - 1 കീഴരിയൂര്‍ - 1 കിഴക്കോത്ത് -0 കോടഞ്ചേരി - 6 കൊടിയത്തൂര്‍ - 3 കൊടുവള്ളി - 5 കൊയിലാണ്ടി - 2 കുടരഞ്ഞി - 13 കൂരാച്ചുണ്ട് - 3 കൂത്താളി - 0 കോട്ടൂര്‍ - 3 കുന്ദമംഗലം -23 കുന്നുമ്മല്‍ - 1 കുരുവട്ടൂര്‍ -11

കുറ്റ്യാടി - 3 മടവൂര്‍ - 0 മണിയൂര്‍ -2 മരുതോങ്കര - 0 മാവൂര്‍ - 0 മേപ്പയ്യൂര്‍ -0 മൂടാടി - 2 മുക്കം - 13 നാദാപുരം - 1 നടുവണ്ണൂര്‍ - 2 നന്‍മണ്ട - 30 നരിക്കുനി - 2 നരിപ്പറ്റ - 0 നൊച്ചാട് - 2 ഒളവണ്ണ - 24 ഓമശ്ശേരി -2 ഒഞ്ചിയം - 0 പനങ്ങാട് - 1 പയ്യോളി - 2 പേരാമ്പ്ര -4 പെരുമണ്ണ -3 പെരുവയല്‍ - 8 പുറമേരി - 1

പുതുപ്പാടി - 2 രാമനാട്ടുകര -2 തലക്കുളത്തൂര്‍ - 2 താമരശ്ശേരി - 3 തിക്കോടി - 0 തിരുവള്ളൂര്‍ -0 തിരുവമ്പാടി - 8 തൂണേരി - 1 തുറയൂര്‍ - 1 ഉള്ള്യേരി -3 ഉണ്ണികുളം - 1 വടകര - 1 വളയം - 0 വാണിമേല്‍ - 0 വേളം -0 വില്യാപ്പള്ളി - 1 സ്ഥിതി വിവരം ചുരുക്കത്തിൽ

• രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ - 6959 • കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുളള മറ്റു ജില്ലക്കാര്‍ - 70 നിലവില്‍ ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി.കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലുളളവര്‍ സര്‍ക്കാര്‍ ആശുപത്രികള്‍ - 112

സെക്കന്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകള്‍ - 7 ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകള്‍ - 0 സ്വകാര്യ ആശുപത്രികള്‍ - 203 പഞ്ചായത്ത് തല ഡോമിസിലറി കെയര്‍ സെന്റര്‍ - 0 വീടുകളില്‍ ചികിത്സയിലുളളവര്‍ - 6250 മറ്റു ജില്ലകളില്‍ ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ - 26

covid relief; There is a huge shortage of patients in the Nadapuram area

Next TV

Related Stories
വയറും, മനസ്സും നിറയും; ബർഗർ ലോഞ്ചിൽ നിന്ന് 599 രൂപക്ക് മുകളിൽ ഫുഡ് കഴിക്കൂ, 1 ലിറ്റർ പെട്രോൾ കൂപ്പൺ നേടൂ

Dec 5, 2021 12:32 PM

വയറും, മനസ്സും നിറയും; ബർഗർ ലോഞ്ചിൽ നിന്ന് 599 രൂപക്ക് മുകളിൽ ഫുഡ് കഴിക്കൂ, 1 ലിറ്റർ പെട്രോൾ കൂപ്പൺ നേടൂ

നാദാപുരം ബർഗർ ലോഞ്ച് നിങ്ങൾക്കായി ഒരുക്കുന്നു കിടിലൻ ഓഫർ. 599 രൂപക്ക് മുകളിൽ ഭക്ഷണം കഴിച്ചാൽ ഒരു ലിറ്റർ പെട്രോൾ ഫ്രീയായി...

Read More >>
പ്രഗത്ഭ ഡോക്ടർമാരുടെ സേവനം; ഇപ്പോൾ രാത്രികാലങ്ങളിലും കരുണ പോളി ക്ലിനിക്കിൽ

Dec 5, 2021 12:07 PM

പ്രഗത്ഭ ഡോക്ടർമാരുടെ സേവനം; ഇപ്പോൾ രാത്രികാലങ്ങളിലും കരുണ പോളി ക്ലിനിക്കിൽ

രാത്രികാലങ്ങളിലും പ്രഗത്ഭ ഡോക്ടർമാരുടെ സേവനം ഇപ്പോൾ കരുണ പോളി ക്ലിനിക്കിൽ. കരുണയിൽ ഡോക്ടർമാരുടെ സേവനം ഇപ്പോൾ 24...

Read More >>
ഫാമിലി ബക്കറ്റ് മീൽ 699 രൂപക്ക്; മൂന്ന് ദിവസത്തെ സ്പെഷ്യല്‍ ഓഫര്‍ എ എഫ് സിയില്‍

Dec 5, 2021 11:01 AM

ഫാമിലി ബക്കറ്റ് മീൽ 699 രൂപക്ക്; മൂന്ന് ദിവസത്തെ സ്പെഷ്യല്‍ ഓഫര്‍ എ എഫ് സിയില്‍

ഫാമിലി ബക്കറ്റ് മീൽ 699 രൂപക്ക് . ചിലവ് കുറയ്ക്കൂ... കൂടുതല്‍ നേടൂ......

Read More >>
മലയാളം അധ്യാപക നിയമനം; വളയം ഗവ. ഹയർസെക്കൻഡറി സ്കൂളിൽ അഭിമുഖം

Dec 5, 2021 09:02 AM

മലയാളം അധ്യാപക നിയമനം; വളയം ഗവ. ഹയർസെക്കൻഡറി സ്കൂളിൽ അഭിമുഖം

വളയം ഗവ. ഹയർസെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ മലയാളം അധ്യാപക നിയമനത്തിന്...

Read More >>
സാരഥിയുടെ സ്മരണ; ടി.സി ഗോപാലൻ മാസ്റ്റർ സ്മാരക എന്റോവ്മെന്റ് വിതരണം ചെയ്തു

Dec 5, 2021 08:09 AM

സാരഥിയുടെ സ്മരണ; ടി.സി ഗോപാലൻ മാസ്റ്റർ സ്മാരക എന്റോവ്മെന്റ് വിതരണം ചെയ്തു

ടി.സി ഗോപാലൻ മാസ്റ്റർ സ്മാരക എന്റോവ്മെന്റ് വിതരണം...

Read More >>
കല്ലുനിരയിലെ ചോര; ശീട്ട് കളി - മദ്യപാന സംഘത്തെ പൊലീസ് ചോദ്യം ചെയ്യുന്നു

Dec 4, 2021 07:31 PM

കല്ലുനിരയിലെ ചോര; ശീട്ട് കളി - മദ്യപാന സംഘത്തെ പൊലീസ് ചോദ്യം ചെയ്യുന്നു

കല്ലുനിരയിൽ റോഡിലും മറ്റും ചോര തളം കെട്ടിയ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാക്കാൻ പൊലീസ്...

Read More >>
Top Stories