നാദാപുരംകാരും എസ്ഐയും സൂക്ഷിക്കണം; വെല്ലുവിളിച്ച് വീടാക്രമിച്ച ക്വട്ടേഷന്‍ സംഘം പ്രധാന പ്രതിയുടെ വീഡിയോ പുറത്ത്

നാദാപുരംകാരും എസ്ഐയും സൂക്ഷിക്കണം; വെല്ലുവിളിച്ച് വീടാക്രമിച്ച ക്വട്ടേഷന്‍ സംഘം പ്രധാന പ്രതിയുടെ വീഡിയോ പുറത്ത്
Nov 25, 2021 05:11 PM | By Anjana Shaji

നാദാപുരം : നാദാപുരംകാരും എസ്ഐയും സൂക്ഷിക്കണമെന്ന് വെല്ലുവിളിച്ച് വീടാക്രമിച്ച ക്വട്ടേഷന്‍ സംഘം പ്രധാന പ്രതിയുടെ വീഡിയോ പുറത്ത്. " നാദാപുരം എസ്ഐ സൂക്ഷിച്ചു കളിക്കണം, അല്ലെങ്കിൽ ജീവനു ഭീഷണിയാണ്" നാറാത്ത്കാരൻ്റെ ഭീഷണിയിൽ സൈബർ വലവിരിച്ച് പൊലീസ്.

കണ്ണൂര്‍ നാറാത്ത് സ്വദേശി എം. ഷമീമാണ് എസ്ഐയെ ഭീഷണപ്പെടുത്തി ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ പോസ്റ്റിട്ടത്. ഒളിവില്‍കഴിയുന്ന പ്രതിയുടെ ഭീഷണി വീഡിയോയെക്കുറിച്ച് പൊലിസ് അന്വേണം ശക്തമാക്കി. ക്വട്ടേഷന്‍ സംഘം വീടാക്രമിച്ച കേസിലാണ് പൊലിസിനെ വെല്ലുവിളിച്ച് പ്രധാന പ്രതിയുടെ വീഡിയോ പുറത്ത് വന്നത്.

നാദാപുരം എസ്ഐയെയാണ് പ്രതി ഭീഷണിപ്പെടുത്തുന്നത്. എസ്ഐ സൂക്ഷിച്ചു കളിക്കണം, അല്ലെങ്കിൽ ജീവനു ഭീഷണിയാണ്. നാദാപുരംകാരും സൂക്ഷിക്കണം എന്നും വിഡിയോയിൽ പറയുന്നു. ചൊവ്വാഴ്ച രാത്രിയായിരുന്നു നാദാപുരം പൊലിസ് പരിധിയിലെ കടമേരിയിൽ വീടുകയറി അക്രമം.

കണ്ണൂരില്‍നിന്നെത്തിയ എട്ടംഗ സംഘമാണ് വീട്ടുകാരെയും നാട്ടുകാരെയും മർദിച്ചത്. സാമ്പത്തിക തർക്കമാണ് സംഘർഷത്തില്‍ കലാശിച്ചതെന്നാണ് പൊലീസിന്‍റെ നിഗമനം. നാദാപുരം തണ്ണീർപന്തല്‍ കടമേരി റോഡിലെ പാലോറ നസീറിന്‍റെ വീട്ടില്‍ രാത്രിയാണ് കണ്ണൂരില്‍നിന്നും എട്ടംഗസംഘമെത്തി ആക്രമണം നടത്തിയത്.

സംഭവത്തില്‍ നാദാപുരം പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. നസീറിന്‍റെ മകന്‍ നിയാസുമായുള്ള സാമ്പത്തിക ഇടപാടുകളെപറ്റി സംസാരിക്കാനെന്ന് പറഞ്ഞാണ് സംഘം വീട്ടിലെത്തിയത്. നിയാസിനെ അടുത്തിടെ എംഡിഎംഎ മയക്കുമരുന്ന് കൈവശം വച്ചതിന് വളയം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

പിന്നീട് നിയാസ് ജാമ്യത്തിലിറങ്ങി. തന്നെ തേടിയെത്തിയ സംഘവുമായി നിയാസ് വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടു. രാത്രിയോടെ ചർച്ച സംഘർഷമായി മാറി. ഗുണ്ടാ സംഘത്തിന്‍റെ ആക്രമണത്തില്‍ നിയാസ്, മാതാവ് പാത്തു, ഭാര്യ ആയിഷ എന്നിവർക്കാണ് മർദനത്തില്‍ പരിക്കേറ്റത്.

ശബ്ദം കേട്ട് സ്ഥലത്തെത്തിയ അയല്‍വാസി അബ്ദുള്ളയ്ക്കും മർദനമേറ്റു. ഇയാളുടെ കാലിന്‍റെ എല്ലൊടിഞ്ഞു. മാരകായുധങ്ങളടക്കം ഉപയോഗിച്ചായിരുന്നു ആക്രമണം. സംഘർഷമറിഞ്ഞ് കൂടുതല്‍ നാട്ടുകാർ സ്ഥലത്തെത്തിയപ്പോഴാണ് അക്രമിസംഘം സ്ഥലം വിട്ടത്. സംഭവത്തില്‍ നാദാപുരം പോലീസ് കണ്ടാലറിയാവുന്ന നാല്പേരടക്കം എട്ട് പേർക്കെതിരെ കേസെടുത്തു.

അക്രമി സംഘത്തിലെ ഒരാൾ രാത്രിതന്നെ പിടിയിലായി. ഇയാളെ ചോദ്യം ചെയ്തുവരകിയാണ്. സംഘമെത്തിയ രണ്ട് വാഹനങ്ങളും പോലീസ് കസ്റ്റഡിയിലെടുത്തു. കണ്ണൂർ നാറാത്ത് സ്വദേശി ഷഹദിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇവർ എത്തിയ രണ്ടു വാഹനങ്ങൾ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ബാക്കിയുള്ളവർക്കായി തിരച്ചില്‍ തുടങ്ങി. നിയാസുംസംഘവും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളെ കുറിച്ചും മയക്കുമരുന്ന് കേസുമായി സംഭവത്തിന് ബന്ധമുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്.

Nadapurams and SI should beware; The video of the main defendant is out

Next TV

Related Stories
പ്രഗത്ഭ ഡോക്ടർമാരുടെ സേവനം; ഇപ്പോൾ രാത്രികാലങ്ങളിലും കരുണ പോളി ക്ലിനിക്കിൽ

Dec 5, 2021 12:07 PM

പ്രഗത്ഭ ഡോക്ടർമാരുടെ സേവനം; ഇപ്പോൾ രാത്രികാലങ്ങളിലും കരുണ പോളി ക്ലിനിക്കിൽ

രാത്രികാലങ്ങളിലും പ്രഗത്ഭ ഡോക്ടർമാരുടെ സേവനം ഇപ്പോൾ കരുണ പോളി ക്ലിനിക്കിൽ. കരുണയിൽ ഡോക്ടർമാരുടെ സേവനം ഇപ്പോൾ 24...

Read More >>
ഫാമിലി ബക്കറ്റ് മീൽ 699 രൂപക്ക്; മൂന്ന് ദിവസത്തെ സ്പെഷ്യല്‍ ഓഫര്‍ എ എഫ് സിയില്‍

Dec 5, 2021 11:01 AM

ഫാമിലി ബക്കറ്റ് മീൽ 699 രൂപക്ക്; മൂന്ന് ദിവസത്തെ സ്പെഷ്യല്‍ ഓഫര്‍ എ എഫ് സിയില്‍

ഫാമിലി ബക്കറ്റ് മീൽ 699 രൂപക്ക് . ചിലവ് കുറയ്ക്കൂ... കൂടുതല്‍ നേടൂ......

Read More >>
മലയാളം അധ്യാപക നിയമനം; വളയം ഗവ. ഹയർസെക്കൻഡറി സ്കൂളിൽ അഭിമുഖം

Dec 5, 2021 09:02 AM

മലയാളം അധ്യാപക നിയമനം; വളയം ഗവ. ഹയർസെക്കൻഡറി സ്കൂളിൽ അഭിമുഖം

വളയം ഗവ. ഹയർസെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ മലയാളം അധ്യാപക നിയമനത്തിന്...

Read More >>
സാരഥിയുടെ സ്മരണ; ടി.സി ഗോപാലൻ മാസ്റ്റർ സ്മാരക എന്റോവ്മെന്റ് വിതരണം ചെയ്തു

Dec 5, 2021 08:09 AM

സാരഥിയുടെ സ്മരണ; ടി.സി ഗോപാലൻ മാസ്റ്റർ സ്മാരക എന്റോവ്മെന്റ് വിതരണം ചെയ്തു

ടി.സി ഗോപാലൻ മാസ്റ്റർ സ്മാരക എന്റോവ്മെന്റ് വിതരണം...

Read More >>
കല്ലുനിരയിലെ ചോര; ശീട്ട് കളി - മദ്യപാന സംഘത്തെ പൊലീസ് ചോദ്യം ചെയ്യുന്നു

Dec 4, 2021 07:31 PM

കല്ലുനിരയിലെ ചോര; ശീട്ട് കളി - മദ്യപാന സംഘത്തെ പൊലീസ് ചോദ്യം ചെയ്യുന്നു

കല്ലുനിരയിൽ റോഡിലും മറ്റും ചോര തളം കെട്ടിയ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാക്കാൻ പൊലീസ്...

Read More >>
ദുരന്തത്തെ നേരിടാം; നാദാപുരത്ത് ജീവൻ രക്ഷാ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

Dec 4, 2021 06:57 PM

ദുരന്തത്തെ നേരിടാം; നാദാപുരത്ത് ജീവൻ രക്ഷാ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

ദുരന്തമുഖത്ത് എങ്ങിനെ അതിജീവന സേവകരാകാം, യുവാക്കളെ സജ്ജരായി നാദാപുരത്ത് ജീവൻ രക്ഷാ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു...

Read More >>
Top Stories