കല്ലുനിരയിലെ ചോര; ശീട്ട് കളി - മദ്യപാന സംഘത്തെ പൊലീസ് ചോദ്യം ചെയ്യുന്നു

കല്ലുനിരയിലെ ചോര; ശീട്ട് കളി - മദ്യപാന സംഘത്തെ പൊലീസ് ചോദ്യം ചെയ്യുന്നു
Dec 4, 2021 07:31 PM | By Anjana Shaji

വളയം : കല്ലുനിരയിൽ റോഡിലും മറ്റും ചോര തളം കെട്ടിയ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാക്കാൻ പൊലീസ് തീരുമാനം.

പ്രദേശത്തെ ശീട്ട് കളി - മദ്യപാന സംഘത്തെ സ്റ്റേഷനിൽ വിളിച്ചു വരുത്തി പൊലീസ് ചോദ്യം ചെയ്യുന്നത് തുടരുന്നു. ശീട്ട് കളിക്കാർ തമ്മിലോ മദ്യപസംഘങ്ങൾ തമ്മിലോ സംഘർഷം നടന്നിരുന്നോ എന്നാണ് പോലീസ് അന്വേഷിക്കുന്നത്.

കല്ലുനിരയിൽ റോഡിലും ഇലക്ട്രിക്ക് പോസ്റ്റിലും രക്തം കാണപ്പെട്ടത് പരിഭ്രാന്തി പരത്തി. വെള്ളിയാഴ്ച രാവിലെയോടെയാണ് കല്ലുനിര ബസ്സ് സ്റ്റോപ്പ് പരിസരത്ത് റോഡിൽ രക്തം തളംകെട്ടിക്കിടക്കുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെടുന്നത്.

തുടർന്ന് നാട്ടുകാർ നടത്തിയ പരിശോധനയിൽ സമീപത്തെ ഇലക്ട്രിക്ക് പോസ്റ്റിലും രക്തക്കറ കണ്ടെത്തി. ഇലക്ട്രിക്ക് പോസ്റ്റിലെ പരസ്യബോർഡിൽ രക്തം തുടച്ചനിലയിലാണ്. നാട്ടുകാർ വളയം പോലീസിൽ വിവരമറിയിച്ചതനുസരിച്ച് ഇൻസ്പെക്ടർ എ. അജീഷിന്റെ നേതൃത്വത്തിൽ പരിശോധന നടത്തി.

മനുഷ്യരക്തമാണെന്ന സൂചന ലഭിച്ചതോടെ ബാലുശ്ശേരിയിൽ നിന്ന് കെ 9 സ്ക്വാഡിലെ ട്രാക്കർ ഡോഗ് ബോണി സംശയാസ്പദമായ രീതിയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ വസ്ത്രങ്ങളിൽനിന്ന് മണംപിടിച്ച് സമീപത്തെ റോഡിൽ അരക്കിലോ മീറ്ററോളം ദൂരം സഞ്ചരിച്ച് തിരികെ മടങ്ങി.

വടകര സൈന്റിഫിക് സ്ക്വാഡിലെ ഓഫീസർ ഫെബിൽ സംഭവ സ്ഥലത്തെത്തി റോഡിൽ തളംകെട്ടിക്കിടന്ന രക്തം പരിശോധനക്കായി ശേഖരിച്ചു.

kallunira blood; Sheet game - Police question drunken gang

Next TV

Related Stories
ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്റർ; പെയിന്‍ ആന്റ് പാലിയേറ്റീവ് സൊസൈറ്റികൾക്ക് അപേക്ഷിക്കാം

Jan 18, 2022 11:01 PM

ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്റർ; പെയിന്‍ ആന്റ് പാലിയേറ്റീവ് സൊസൈറ്റികൾക്ക് അപേക്ഷിക്കാം

ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്റര്‍ ആവശ്യമുള്ള പെയിന്‍ ആന്റ് പാലിയേറ്റീവ് സൊസൈറ്റികളില്‍ നിന്ന് ജില്ലാ പഞ്ചായത്ത് അപേക്ഷ...

Read More >>
ജാഗ്രത കടുപ്പിച്ചു കോവിഡ് കണ്‍ട്രോള്‍ റൂം; 24 മണിക്കൂറും പ്രവർത്തിക്കും

Jan 18, 2022 10:59 PM

ജാഗ്രത കടുപ്പിച്ചു കോവിഡ് കണ്‍ട്രോള്‍ റൂം; 24 മണിക്കൂറും പ്രവർത്തിക്കും

കോവിഡ് പ്രതിരോധവും നിയന്ത്രണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി കോഴിക്കോട് സിവില്‍ സ്റ്റേഷനില്‍ ജില്ലാ കോവിഡ്...

Read More >>
വടകര സഹകരണ ആശുപത്രിയിൽ ഗൈനക്കോളജി വിഭാഗം ഡോക്ടർമാരുടെ സേവനം എല്ലാ ദിവസവും

Jan 18, 2022 08:12 PM

വടകര സഹകരണ ആശുപത്രിയിൽ ഗൈനക്കോളജി വിഭാഗം ഡോക്ടർമാരുടെ സേവനം എല്ലാ ദിവസവും

വടകര സഹകരണ ആശുപത്രിയിൽ ഗൈനക്കോളജി വിഭാഗം ഡോക്ടർമാരുടെ സേവനം എല്ലാ...

Read More >>
ബ്രാൻഡഡ് ടൈൽസുകൾ ഒപ്പം വിലക്കുറവും; ടൈൽ ഗ്യാലറി ആയഞ്ചേരി ഒരുക്കുന്ന വിസമയം

Jan 18, 2022 07:39 PM

ബ്രാൻഡഡ് ടൈൽസുകൾ ഒപ്പം വിലക്കുറവും; ടൈൽ ഗ്യാലറി ആയഞ്ചേരി ഒരുക്കുന്ന വിസമയം

ബ്രാൻഡഡ് ടൈൽസുകൾ ഒപ്പം വിലക്കുറവും, ടൈൽ ഗ്യാലറി ആയഞ്ചേരി ഒരുക്കുന്ന വിസമയം. കാലത്തിനൊത്ത് നാടും അണിഞ്ഞൊരുങ്ങട്ടെ....

Read More >>
ടി.സി അനുസ്മരണം; കല്ലാച്ചിയിൽ സ്വാഗത സംഘമായി

Jan 18, 2022 07:26 PM

ടി.സി അനുസ്മരണം; കല്ലാച്ചിയിൽ സ്വാഗത സംഘമായി

ടി.സി ഗോപാലൻ മാസ്റ്റർ ചരമ വാർഷിക ദിനാചരണത്തിന് കല്ലാച്ചിയിൽ സ്വാഗത സംഘം...

Read More >>
നന്നായി കേൾക്കാം... ഇഎൻടി വിഭാഗം ഡോക്ടർ  എല്ലാ വ്യാഴാഴ്ചയും വടകര സിഎം ഹോസ്പിറ്റലിൽ

Jan 18, 2022 06:09 PM

നന്നായി കേൾക്കാം... ഇഎൻടി വിഭാഗം ഡോക്ടർ എല്ലാ വ്യാഴാഴ്ചയും വടകര സിഎം ഹോസ്പിറ്റലിൽ

ഇഎൻടി വിഭാഗം ഡോക്ടർ ദീപക് ജനാർദ്ദനൻ എല്ലാ വ്യാഴാഴ്ചയും വടകര സിഎം...

Read More >>
Top Stories