#Protest | പ്രതിഷേധം ശക്തം: വാണിമേലിൽ തൊഴിലാളിയെ അക്രമിച്ചവരുടെ അറസ്റ്റിനായി പ്രകാനം

#Protest | പ്രതിഷേധം ശക്തം: വാണിമേലിൽ തൊഴിലാളിയെ അക്രമിച്ചവരുടെ അറസ്റ്റിനായി പ്രകാനം
May 5, 2024 01:13 PM | By Aparna NV

വാണിമേൽ :  (nadapuram.truevisionnews.com) ഓട്ടോറിക്ഷ യാത്രയ്ക്കായി വിളിച്ച് കൊണ്ടുപോയി തൊഴിലാളിയെ അക്രമിച്ചതിൽ വാണിമേലിൽ പ്രതിഷേധം ശക്തം.

ഓട്ടേ തൊഴിലാളിയെ മർദ്ധിച്ചതിൽ പ്രതിഷേധിച്ച് വാണിമേൽ ടൗണിൽ സംയുക്ത മോട്ടോർ തൊഴിലാളികളുടെ നോത്യത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി.

പ്രകടനത്തിന് ശേഷം നടന്ന തെരുവ് യോഗത്തിൽ കെ.പി സജീവൻ. അലി തുണ്ടിയിൽ ,ആലികുട്ടി ഹാജി, കെ.പി രമേശൻ, അഷറഫ് കുയ്യലത്ത് എന്നിവർ സംസാരിച്ചു.

അക്രമികളെ എത്രയും പെട്ടെന്ന് മുന്നിൽ കൊണ്ടുവരണമെന്ന് ബന്ധപ്പെട്ട അധികാരികളുടെ യോഗം ശക്തമായി ആവശ്യപ്പെട്ടു. വളയം നിരവുമ്മൽ സ്വദേശി ലിനീഷ് തിരുവണക്കാണ് ഇന്നലെ മർദ്ദനമേറ്റത്.

ചേരനാണ്ടി ഭാഗത്തേക്ക് ഓട്ടം വിളിക്കുകയും, പുഴയോരത്ത് എത്തിയപ്പോൾ ഓട്ടോയിൽ ഉണ്ടായിരുന്ന യാത്രക്കാരനും മുഖംമൂടി ധാരിയായ മറ്റൊരാളും ചേർന്ന് വടിയും,കല്ലും, മാരകായുധങ്ങളുമായി മർദ്ദിച്ചെന്നാണ് പരാതി.

അവശനായ തൊഴിലാളിയെ ഉപേക്ഷിച്ച് അക്രമികൾ പുഴ മുറിച്ച് കടന്ന് രക്ഷപ്പെടുകയായിരുന്നുവത്രേ. സംഭവത്തിൽ പ്രതിഷേധിച്ചുകൊണ്ടും,

നിർഭയമായി സ്റ്റാൻഡിൽ ജോലി ചെയ്യുവാനുള്ള സാഹചര്യം ഉണ്ടാവണം എന്ന് ആവശ്യപ്പെട്ടുമാണ് സംയുക്ത ഓട്ടോ തൊഴിലാളി പ്രതിഷേധം ആഹ്വാനം ചെയ്തത്. മർദ്ദനത്തിന്റെ കാരണം വ്യക്തമല്ല.

#Protest #strong: #arrest #those #who #assaulted #worker #Vanimel

Next TV

Related Stories
#KarayilSukumaran | യുവാക്കളെ ശാക്തീകരിക്കുന്ന പ്രത്യേക പരിപാടികൾക്ക് സർക്കാറും അനുബന്ധ വകുപ്പുകളും മുൻകൈ എടുക്കണം -കാരയിൽ സുകുമാരൻ

May 18, 2024 10:44 PM

#KarayilSukumaran | യുവാക്കളെ ശാക്തീകരിക്കുന്ന പ്രത്യേക പരിപാടികൾക്ക് സർക്കാറും അനുബന്ധ വകുപ്പുകളും മുൻകൈ എടുക്കണം -കാരയിൽ സുകുമാരൻ

നാഷണൽ യൂത്ത് പ്രൊജക്ട് കേരള കോഴിക്കോട് ഗാന്ധിഗ്രഹത്തിൽ വെച്ച് സംഘടിപ്പിച്ച സ്റ്റേറ്റ് യൂത്ത് കോൺഫ്രൻസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു...

Read More >>
#Compliment | ഹജ്ജ് യാത്രയയപ്പും ഉന്നത വിജയികൾക്കുള്ള അനുമോദനവും

May 18, 2024 07:18 PM

#Compliment | ഹജ്ജ് യാത്രയയപ്പും ഉന്നത വിജയികൾക്കുള്ള അനുമോദനവും

തിനൂർ ശാഖാ മുസ്‌ലിം ലീഗ് സംഘടിപ്പിച്ച ഹജ്ജ് യാത്രയയപ്പും ഉന്നത വിജയികൾക്കുള്ള അനുമോദനവും മണ്ഡലം സെക്രട്ടറി എം.പി ജാഫർ ഉദ്ഘാടനം...

Read More >>
#ceeyamhospital|കരുതൽ തണൽ : വയോജനങ്ങൾക്ക് സൗജന്യ മെഡിക്കൽ ചികിത്സ ക്യാമ്പുമായി സി എം ഹോസ്പിറ്റൽ

May 18, 2024 12:53 PM

#ceeyamhospital|കരുതൽ തണൽ : വയോജനങ്ങൾക്ക് സൗജന്യ മെഡിക്കൽ ചികിത്സ ക്യാമ്പുമായി സി എം ഹോസ്പിറ്റൽ

കൂടാതെ ഈ കാലയളവിൽ ലാബ് ടെസ്റ്റുകൾക്ക് 20 ശതമാനം ഡിസ്‌കൗണ്ട് ഉണ്ടായിരിക്കുന്നതാണ്...

Read More >>
#Parco|വടകര പാർകോ ഹോസ്പിറ്റലിൽ കുട്ടികൾക്കായി സൗജന്യ കരൾരോ​ഗ നിർണ്ണയ ക്യാമ്പ്

May 18, 2024 11:26 AM

#Parco|വടകര പാർകോ ഹോസ്പിറ്റലിൽ കുട്ടികൾക്കായി സൗജന്യ കരൾരോ​ഗ നിർണ്ണയ ക്യാമ്പ്

മെയ് 25 ശനിയാഴ്ച്ച രാവിലെ 10 മണി മുതൽ 1 മണി വരെയാണ്...

Read More >>
#KarmaSamiti  | കല്ലാച്ചി -വാണിമ്മേൽ റോഡിൽ അപകട സാധ്യത ; കൈവരികൾ സ്ഥാപിക്കണമെന്ന് കർമ്മ സമിതി

May 17, 2024 08:19 PM

#KarmaSamiti | കല്ലാച്ചി -വാണിമ്മേൽ റോഡിൽ അപകട സാധ്യത ; കൈവരികൾ സ്ഥാപിക്കണമെന്ന് കർമ്മ സമിതി

ഈ ആവശ്യം ഉന്നയിച്ച് പ്രത്യക്ഷ സമരപരിപാടികൾ ആരംഭിക്കും. ഇതിന് മുന്നോടിയായി കുറ്റ്യാടി പൊതുമരാമത്ത് അസിസ്റ്റൻ്റ് എൻജിനീയർ നളിൻ കുമാറിന് നിവേദനം...

Read More >>
 #Kudumbashree | കുടുംബശ്രീ വാർഷികത്തിന്റെ ഭാഗമായി  'എന്നിടം' ആഘോഷിച്ചു

May 17, 2024 05:33 PM

#Kudumbashree | കുടുംബശ്രീ വാർഷികത്തിന്റെ ഭാഗമായി 'എന്നിടം' ആഘോഷിച്ചു

ഗ്രാമ പഞ്ചായത്ത്‌ കുടുംബ ശ്രീയുടെ 26 ആം വാർഷികാഘോഷത്തിന്റെ ഭാഗമായി എന്നിടം പരിപാടി...

Read More >>
Top Stories










News Roundup