നാദാപുരം : ടി.സി ഗോപാലൻ മാസ്റ്റർ ചരമ വാർഷിക ദിനാചരണത്തിന് കല്ലാച്ചിയിൽ സ്വാഗത സംഘം രൂപീകരിച്ചു.

കമ്മ്യൂണിസ്റ്റ് - കർഷകത്തൊഴിലാളി പ്രസ്ഥാനത്തിന്റെ സമുന്നത നേതാവും , പ്രശസ്ത സഹകാരിയുമായിരുന്ന ടി.സി. ഗോപാലൻ മാസ്റ്ററുടെ ചരമ വാർഷികം കോവിഡ് പ്രോട്ടോകോൾ പാലിച്ച് നടത്തുന്നതിന് സ്വാഗത സംഘം രൂപികരിച്ചു.
കല്ലാച്ചി ചെത്ത് തൊഴിലാളി യുനിയൻ ഹാളിൽ നടന്ന പരിപാടി കെ.എസ് കെ.ടി യു ജില്ലാ ജോയിന്റ് സെക്രട്ടറി സി.എച്ച് മോഹനൻ ഉദ്ഘാടനം ചെയ്തു.
എ മോഹൻദാസ് , എരോത്ത് ഫൈസൽ, പി.പി ബാലകൃഷ്ണൻ , എന്നിവർ സംസാരിച്ചു. സി.എച്ച് ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. കെ.പി കുമാരൻ മാസ്റ്റർ സ്വാഗതം പറഞ്ഞു.
TC Remembrance; Welcome group in Kallachi