നാദാപുരം: (nadapuram.truevisionnews.com) സമീപ പഞ്ചായത്തുകളിൽ മഞ്ഞപ്പിത്തം പടർന്നുപിടിച്ചതോടെ നാദാപുരം മേഖലയിൽ പ്രതി രോധ നടപടികൾ ശക്തമാക്കി ആരോഗ്യവകുപ്പ്.കടകളിൽ പരിശോധന നടത്തി.
കുറ്റ്യാടി സി.എച്ച്.സിക്ക് കീഴിലുള്ള പഞ്ചായത്തുകളിൽ കർശന നടപടി സ്വീകരിക്കാൻ ഡി.എം.ഒയുടെ നിർദേശത്തെ തുടർന്നാണിത്. രണ്ട് ദിവസമായി നടത്തിയ പരിശോധനയിൽ വൃത്തിഹീനമായതും ആരോഗ്യ ഭീഷണി ഉയർത്തുന്നതുമായ ഭക്ഷ്യവസ്തുക്കൾ പിടിച്ചെടുത്ത് നശിപ്പിച്ചു.
സ്‌കൂൾ പരിസരങ്ങളിലെ ഹോട്ടലുകൾ, കൂൾബാറുകൾ, പ ഴക്കടകൾ കേന്ദ്രീകരിച്ച് ചേലക്കാട്, കല്ലാച്ചി, പയന്തോങ്ങ്, നരിക്കാട്ടേരി, പേരോട് മേഖലകളിലാണ് പരി ശോധന നടത്തിയത്.
ഹോട്ടലുകൾ, കൂൾബാറുകൾ എന്നിവിടങ്ങളിലെ കുടിവെള്ളത്തിൻ്റെ ശുചിത്വം അ ധികൃതർ ഉറപ്പുവരുത്തി.
സ്‌കൂളുകളിലെ കിണറുകളും പരിശോധിച്ചു. സ്കൂൾ പരിസരത്ത് കടകളിൽ വിൽപനക്ക് സൂക്ഷിച്ച ഗുണനിലവാരം കുറഞ്ഞ മിഠായികൾ, അച്ചാറുകൾ, ഉപ്പിലിട്ട പഴവർഗങ്ങൾ, തീയതി രേഖപ്പെടുത്താത്ത ഭക്ഷ്യവസ്‌തുക്കൾ എന്നിവ പിടികൂടി നശിപ്പിച്ചു.
ജീവന ക്കാർക്ക് ഹെൽത്ത് കാർഡ് ഇല്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കെതിരെയും നടപടി എടുത്തു.
നേരത്തേ മേഖലയിൽ വിദ്യാർഥികൾ ഉൾപ്പെടെ 27 പേർക്ക് മഞ്ഞപ്പിത്തം ബാധിച്ചിരുന്നെങ്കിലും ഇപ്പോൾ നിയന്ത്രണവിധേയമാണെന്നും രോഗബാധക്കെതിരെ നടപടി കർശനമാക്കുമെന്നും ആരോഗ്യവകുപ്പ് അ ധികൃതർ പറഞ്ഞു.
#health #department #conducted #inspection #school #premises #after #outbreak #yellow #fever