---
title: "#portraits | പുഞ്ചിരി വിടർന്ന്; ബസ് ജീവനക്കാർക്ക് സമ്മാനവുമായി ഒരു പറ്റം വിദ്യാർത്ഥികൾ "
english_title: "#portraits #group #students #with #gifts bus #staff"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/246237/portraits-group-students-with-gifts-bus-staff-new-update "
published_at: "2024-10-30T16:58:00+05:30"
category: "Nadapuram Special"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67221878cb2be_portraits.jpg"
keywords: []
---

# #portraits | പുഞ്ചിരി വിടർന്ന്; ബസ് ജീവനക്കാർക്ക് സമ്മാനവുമായി ഒരു പറ്റം വിദ്യാർത്ഥികൾ 

> **Lead Summary:** **നാദാപുരം : **സ്ഥിരം യാത്ര ചെയ്യുന്ന ബസിലെ ജീവനക്കാർക്ക് സമ്മാനവുമായി എത്തിയിരിക്കുകയാണ് ഒരു പറ്റം വിദ്യാർത്ഥികൾ.

## Article Content

**നാദാപുരം : **സ്ഥിരം യാത്ര ചെയ്യുന്ന ബസിലെ ജീവനക്കാർക്ക് സമ്മാനവുമായി എത്തിയിരിക്കുകയാണ് ഒരു പറ്റം വിദ്യാർത്ഥികൾ.

നാദാപുരം ഗവണ്മെന്റ് കോളേജിലെ വിദ്യാർത്ഥികളാണ് അവർ സ്ഥിരം യാത്ര ചെയ്യുന്ന സെഫ്റ്റി ബസിലെ ജീവനക്കാരായ ഡ്രൈവർ അഷ്‌റഫിനും കണ്ടക്ടർ ജയേഷിനും അവരുടെ ഛായാചിത്രങ്ങൾ സമ്മാനിച്ചത് .

കൺസെഷന്റെ കാര്യത്തിൽ കീരിയും പാമ്പും പോലെയാണ് സാധാരണയായി വിദ്യാർത്ഥികളും ബസ് ജീവനക്കാരും ഉണ്ടാവാറുള്ളത് .ചിലയിടങ്ങളിൽ വിദ്യാർത്ഥികളെ കണ്ടാൽ ബസ് നിർത്താതെ പോവുന്ന അവസ്ഥയും , ബസ് എടുക്കുന്ന സമയത്ത്‌ മാത്രം വിദ്യാർത്ഥികളെ ബസിൽ കയറാൻ അനുവാദം കൊടുക്കുന്ന അവസ്ഥയും വരെ ഉണ്ടാവാറുണ്ട്.

പലപ്പോഴായി ഇതിന്റെ പേരിൽ തമ്മിൽത്തല്ല് വരെ നടക്കാറുണ്ട് .എന്നാൽ ഇതിൽ നിന്നെല്ലാം ഏറെ വ്യത്യാസ്സപ്പെട്ടിരിക്കുകയാണ് ഈ വിദ്യാർത്ഥികളും ബസ് ജീവനക്കാരും .

സ്ഥിരം കയറുന്ന ബസ് ആയതിനാലും വിദ്യാർത്ഥികളെ മക്കളെ പോലെ കാണുന്നത് കൊണ്ടാണ് ഇങ്ങനെ ഒരു ഉപഹാരം നല്കാൻ വിദ്യാർത്ഥികളെ പ്രേരിപ്പിച്ചത് എന്ന് അവർ വ്യക്തമാക്കി .

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/246237/portraits-group-students-with-gifts-bus-staff-new-update )