#Kalolsavam | രുചിക്കൊപ്പം ചിരിപ്പെരുമയും; ഉച്ചഭക്ഷണത്തിൽ ഒരു കുറവും ഉണ്ടാവരുത് ..ഇല്ലണ്ണാ..എല്ലാം നമ്മുടെ നാദാപുരത്തെ പിള്ളേര് നോക്കിക്കോളും

#Kalolsavam |  രുചിക്കൊപ്പം ചിരിപ്പെരുമയും; ഉച്ചഭക്ഷണത്തിൽ ഒരു കുറവും ഉണ്ടാവരുത് ..ഇല്ലണ്ണാ..എല്ലാം നമ്മുടെ നാദാപുരത്തെ പിള്ളേര് നോക്കിക്കോളും
Nov 13, 2024 04:57 PM | By akhilap

നാദാപുരം : (nadapuram.truevisionnews.com ) ഇവിടെ രുചിക്കൊപ്പം വിളമ്പുന്നത് ചിരിപ്പെരുമയും. നാദാപുരത്തെ കലോത്സവ ഊട്ടുപുരയിലേക്ക് വരവേൽക്കുന്നത് കുട്ടികളോ അധ്യാപകരോ സംഘടകരോ അല്ല . രംഗണ്ണനും അമ്പാനും ,രമണനും ,മദർതെരേസയും ,അഞ്ഞൂറാനും ,പോഞ്ഞിക്കരയുമെല്ലാവരുമുള്ള പോസ്റ്ററുകളാണ് .പോസ്റ്ററുകളിൽ നിറഞ്ഞു നിൽകുന്നത് മലയാളികളെ ഏറെ ചിരിപ്പിച്ച പ്രശസ്തമായ സിനിമാ ഡയലോഗുകളും .

ശ്രെദ്ധിക്ക് അമ്പാനെ ശ്രെദ്ധിക്കാം അണ്ണാ ...കലോത്സവത്തിന്റെ ഉച്ചഭക്ഷണത്തിൽ ഒരു കുറവും ഉണ്ടാവരുത് ..ഇല്ലണ്ണാ..എല്ലാം നമ്മുടെ നാദാപുരത്തെ പിള്ളേര് നോക്കിക്കോളും എന്ന ആവേശത്തിലെ രംഗണ്ണന്റെയും അമ്പാന്റെയും ഡയലോഗും , . മദർതെരേസ പറഞ്ഞ പ്രശസ്തമായ ഒരു വാക്കും 'നൂറുപേർക്ക് ഭക്ഷണം കൊടുക്കാൻ നിങ്ങൾക്ക് കഴിയുന്നില്ലെങ്കിൽ ഒരാൾക്കു നൽകുക .എന്നിങ്ങനെ തുടങ്ങി എട്ടു പോസ്റ്ററുകളാണ് ഊട്ടുപുരയെ താങ്ങി നിർത്തുന്നത് എന്ന് പറയാം .

അതിനാൽ തന്നെ കലോത്സവത്തിന്റെ ഊട്ടുപുര ഏറെ സജീവമായിരിക്കുകയാണ്.

500 പേർക്ക് ഇരിക്കാവുന്ന തരത്തിലുള്ള അഞ്ച് കൗണ്ടറുകളിലായിട്ടാണ് ഭക്ഷണ വിതരണം നടക്കുന്നത്. അഞ്ചാമത്തെ കൗണ്ടർ ജഡ്‌ജസിനും മറ്റ് ഒഫീഷ്യൽ ഡ്യൂട്ടിയിൽ ഉള്ളവർക്കും വേണ്ടിയാണ് .

ഇന്ന് വിദ്യാർത്ഥികളും അധ്യാപകരും സംഘടകരുമായി നാലായിരത്തോളം പേർക്കുള്ള ഭക്ഷണമാണ് വിളമ്പിയത് . സാമ്പാറും ചോറും പച്ചടി, ഉപ്പേരി കാളൻ, കൂട്ടുകറിയും പ്രഥമനുമായി ഗംഭീര സദ്യതന്നെയായിരുന്നു.

ഇന്നലെ മാത്രം മൂവായിരത്തോളം പേർക്കും ഭക്ഷണം വിളമ്പി .ഉച്ചഭക്ഷണത്തിന് പുറമെ ചായയും ഉണ്ടായിരുന്നു.

ചെയർമാൻ അഡ്വ.കെ.എം രഘുനാഥ് ,കൺവീനർ അഖിൽ സി.പി അധ്യാപക സംഘടനയായ കെ.പി.എസ്.ടി.എ യിലെ പി . രഞ്ജിത്ത് കുമാർ ,വി സജീവൻ ,ഇ.കെ രാജീവൻ ,വിനോദൻ ,മൊയ്‌തു കെ.പി,വിജേഷ് വി.എം,അനിൽകുമാർ,സജീവ് എസ്.ജെ കുമാർ,അജയഘോഷ്,നിഖിൽ ,വിശ്വൈഖ് എന്നിവരാണ് ഭക്ഷണ കമ്മറ്റിക്ക് നേതൃത്വം നൽകുന്നത്.

വിഭവ സമൃദ്ധമായ ഭക്ഷണ പെരുമയാണ് ഉപജില്ലാ നേതൃത്വം ഒരുക്കിയത്. കലോത്സവ ഊട്ടുപുരകളിൽ സ്ഥിരസാന്നിധ്യമായി പാചകം ചെയ്യുന്ന പഴഞ്ചേരി നാണു ആണ് പാചകക്കാരൻ .

എം.എൽ.എ ഇ.കെ വിജയനും പഞ്ചായത്തു പ്രസിഡണ്ട് വി വി മുഹമ്മദലിയും കലോത്സവയിടം ഇന്ന് സന്ദർശനം നടത്തിയിരുന്നു .നാളെ വനിതകൾ മാത്രമായിരിക്കും ഊട്ടുപുരയിൽ എന്ന സവിശേഷതയുണ്ട് . ഒപ്പം വ്യത്യസ്ഥമായ ശിശുദിനാഘോഷവും ഉണ്ടാകും.






#Laughter #taste #shortage #lunch

Next TV

Related Stories
#EzdanMotors | പൂജ്യം പലിശയിൽ; ചിലവ് കുറഞ്ഞ യാത്രകൾക്ക് എസ്ദാൻ മോട്ടോർസ്

Nov 14, 2024 05:08 PM

#EzdanMotors | പൂജ്യം പലിശയിൽ; ചിലവ് കുറഞ്ഞ യാത്രകൾക്ക് എസ്ദാൻ മോട്ടോർസ്

ഇലക്ടിക്ക് ബൈക്കുകൾ സൈക്കിളുകൾ എന്നിവയുടെ പ്രമുഖ ബ്രാൻ്റായ എൻ എഫ് ബി ഐ ( N F B I ) യുടെ 44 ാംമത് ഷോറും എസ്ദാൻ മോട്ടേഴ്സ് കല്ലാച്ചി പയന്തോങ്ങിൽ പ്രവർത്തനം...

Read More >>
#Kalolsavam |  ഉപജില്ലാ കലോത്സവം; താരങ്ങളായി രാജസ്ഥാൻ സ്വദേശികളായ സഹോദരങ്ങൾ

Nov 14, 2024 03:36 PM

#Kalolsavam | ഉപജില്ലാ കലോത്സവം; താരങ്ങളായി രാജസ്ഥാൻ സ്വദേശികളായ സഹോദരങ്ങൾ

അഞ്ചാം ക്ലാസ് വിദ്യാർഥിനികളായ സോഫിയ ഭാനു. സൊഹാന ഭാനു എന്നിവരാണ് ആദ്യമായി പങ്കെടുത്ത ഉപജില്ലാ മത്സരത്തിൽ സമ്മാനം...

Read More >>
#cpim |  കോടിയേരി ബാലകൃഷ്ണൻ നഗർ സജ്ജമായി; സി.പി.ഐ.എം നാദാപുരം ഏരിയ സമ്മേളനം ശനിയാഴ്ച  തുടക്കം

Nov 14, 2024 03:00 PM

#cpim | കോടിയേരി ബാലകൃഷ്ണൻ നഗർ സജ്ജമായി; സി.പി.ഐ.എം നാദാപുരം ഏരിയ സമ്മേളനം ശനിയാഴ്ച തുടക്കം

ഏരിയയിലെ 269 ബ്രാഞ്ച് സമ്മേളനങ്ങളും,ഏരിയയിലെ 14 ലോക്കൽ സമ്മേളനവും...

Read More >>
#Kalolsavam | സ്റ്റേജിൽ ഇരുട്ടും പലകയുമിളകുന്നു; മത്സരം വൈകിയതിൽ  കാരണം വ്യക്തമാക്കി പ്രോഗ്രാം കമ്മിറ്റി

Nov 14, 2024 02:32 PM

#Kalolsavam | സ്റ്റേജിൽ ഇരുട്ടും പലകയുമിളകുന്നു; മത്സരം വൈകിയതിൽ കാരണം വ്യക്തമാക്കി പ്രോഗ്രാം കമ്മിറ്റി

സ്റ്റേജ് ആൻഡ് സൗണ്ട് കമ്മിറ്റിയുടെ അനാസ്ഥകാരണമാണ് മത്സരം വൈകുന്നത് എന്നദ്ദേഹം...

Read More >>
#PARCO | സൗജന്യ പ്രമേഹ ശില്പശാല സംഘടിപ്പിച്ച് വടകര പാർകോ ഹോസ്പിറ്റൽ

Nov 14, 2024 02:15 PM

#PARCO | സൗജന്യ പ്രമേഹ ശില്പശാല സംഘടിപ്പിച്ച് വടകര പാർകോ ഹോസ്പിറ്റൽ

പ്രമേഹത്തെ പ്രതിരോധിക്കാനും നിയന്ത്രിക്കാനും രോഗ ബാധിതർക്ക് കൃത്യമായ ദിശാബോധം നൽകുന്നതിനുമായി സംഘടിപ്പിച്ച ശില്പശാല ജനപങ്കാളിത്തം കൊണ്ട്...

Read More >>
Top Stories










News Roundup