നാദാപുരം: (nadapuram.truevisionnews.com)കുട്ടികളിൽ വിരശല്യം ഒഴിവാക്കാനായി താലുക്ക് ആശുപത്രിയുമായി ചേർന്ന് നാദാപുരം ഗ്രാമ പഞ്ചായത്ത് പ്രത്യേക കാമ്പയിൻ സംഘടിപ്പിക്കുന്നു.
സ്കൂളുകൾ-അംഗണവാടികൾ കേന്ദ്രീകരിച്ചും ആശമാർ വീടുകൾ കേന്ദ്രീകരിച്ചും കുട്ടികളിലും രക്ഷിതാക്കളിലും ബോധവൽകരണവും ആൽബൻഡസോൾ ഗുളിക വിതരണവും നടത്തും.
വിരശല്യം മൂലം കുട്ടികളിലുണ്ടാകുന്ന വിളർച്ച,പഠനവൈകല്യങ്ങൾ, ഏകാഗ്രതക്കുറവ്, പോഷണക്കുറവ് എന്നിവ കുറക്കലാണ് ലക്ഷ്യം.
ക്യാമ്പയിന്റെ ഭാഗമായി വിവിധ സ്ഥാപനമേധാവികൾക്കും വളണ്ടിയർമാർക്കും പരിശീലനം നൽകി. പരിശീലനപരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.വി മുഹമ്മദലി ഉദ്ഘാടനം ചെയ്തു.
താലുക്ക് ആശുപത്രി സുപ്രണ്ട് ഡോ. നവ്യ, ഹെൽത്ത് ഇൻസ്പെക്ടർ സുരേന്ദ്രൻ കല്ലേരി പ്രസംഗിച്ചു.
#special #campaign #being #organized #Nadapuram