---
title: "#CDS | ഉപജീവന പദ്ധതി; ബഡ്സ് സ്കൂളിലെ കുട്ടികൾക്ക് ബാൻഡ് സെറ്റ് നല്കി സിഡിഎസ് വാണിമേൽ "
english_title: "#CDS #Vanimel #gave #band #set #children #Buds #School"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/252525/cds-vanimel-gave-band-set-children-buds-school"
published_at: "2024-11-28T23:02:00+05:30"
category: "News"
language: "ml"
image: "https://nadapuram.truevisionnews.com/image-uploads/6748a94145687__.jpg"
keywords: []
---

# #CDS | ഉപജീവന പദ്ധതി; ബഡ്സ് സ്കൂളിലെ കുട്ടികൾക്ക് ബാൻഡ് സെറ്റ് നല്കി സിഡിഎസ് വാണിമേൽ 

> **Lead Summary:** **വാണിമേൽ: ** ഉപജീവന പദ്ധതി പ്രകാരം ബഡ്സ് സ്കൂളിലെ കുട്ടികൾക്ക് ബാൻഡ് സെറ്റ് നല്കി വാണിമേൽ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസ്.

## Article Content

**വാണിമേൽ: ** ഉപജീവന പദ്ധതി പ്രകാരം ബഡ്സ് സ്കൂളിലെ കുട്ടികൾക്ക് ബാൻഡ് സെറ്റ് നല്കി വാണിമേൽ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസ്.

പഞ്ചായത്ത് പ്രസിഡണ്ട് പി സുരയ്യ ടീച്ചർ ബഡ്സ് സ്കൂളിന് കൈമാറി.

ഇരുപതിലധികം ഭിന്നശേഷിക്കാരായ കുട്ടികൾക്കു പഠനവും, തെഴിലതിഷ്ഠിത കോഴ്സും ബഡ്‌സ് സ്കൂളിന്റെ നേതൃത്വത്തിൽ നൽകി വരുന്നു.

ഈ സ്ഥാപനത്തിലെ കുട്ടികൾ കലാ -കായിക ജില്ലാ സംസ്ഥാന തല മത്സരങ്ങളിൽ ഉന്നത വിജയം നേടിയവരാണ്.

സി ഡി എസ് ചെയർപേഴ്സൺ ഓമന സി ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

പഞ്ചായത്ത് പ്രതിനിധികളായ ശിവറാം സി കെ, എം കെ മജീദ് സി ഡി എസ് മെമ്പർമാരായ സുനിത ടി പി, അശ്വിനി ടി പി എന്നിവർ സംസാരിച്ചു.

ചടങ്ങിൽ അക്കൗണ്ടന്റ് സിനിഷ കെ നന്ദി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/252525/cds-vanimel-gave-band-set-children-buds-school)