നാദാപുരം : (nadapuram.truevisionnews.com) കല്ലാച്ചി ഗവൺമെന്റ് യുപി സ്കൂൾ നൂറാം വാർഷിക ആഘോഷങ്ങൾക്ക് തുടക്കമായി
2024 നവംബർ മാസം ആരംഭിച്ച് 2025 ഏപ്രിൽ മാസം വരെ നീണ്ടു നിൽക്കുന്ന ആഘോഷം ഇകെ വിജയൻ എം എൽ എ ഉദ്ഘാടനം ചെയ്തു.
ഉദ്ഘാടന സമ്മേളനത്തിൽ കവി പ്രൊഫ: വീരാൻകുട്ടി മുഖ്യ അതിഥിയായിരുന്നു. ജനപ്രതിനിധികളും , രാഷ്ട്രീയ പാർട്ടി പ്രതിനിധികളും , പി ടി എ ഭാരവാഹികളും പ്രസംഗിച്ചു
എൽ എസ് എസ് -യു എസ് എസ് വിജയികളെയും, കലാ, കായിക, ശാസ്ത്രമേള വിജയികളേയു ചടങ്ങിൽ അനുമോദിച്ചു
തുടർന്ന് പാർവ്വണ സി കെ യുടെ നാടോടിനൃത്തം മാത്യൂസ് വയനാടിൻ്റെ നേതൃത്വത്തിൽ വയനാട്ട് നാട്ടുകുട്ടം അവതരിപ്പിച്ച കനൽപ്പാട്ടുകൾ എന്നിവ അരങ്ങേറി
#Kallachi #Govt #UP #School #Centenary #Celebration #started