നാദാപുരം: (nadapuram.truevisionnews.com) പേരോട് എംഐഎം ഹയർ സെക്കന്ററി സ്‌കൂളിൽ കൊമേഴ്‌സ് ഡിപ്പാർട്ട്മെന്റിന്റെ നേതൃത്വത്തിൽ സംരംഭകരുമായി സംവാദം സംഘടിപ്പിച്ചു.
ആധുനിക വാണിജ്യ സംരംഭകത്വ സാധ്യതകളെയും വെല്ലുവിളികളെയും കുറിച്ച് പ്രമുഖ യുവ സംരംഭകരായ സൈത്തൂൺ ഗ്രൂപ്പിന്റെ സ്ഥാപകനും സിഇഒയുമായ നൗഫൽ നരിക്കോളി, എസ്മാൻഷേ അപ്പാരൽസ് സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ കെ.സലാഹ് എന്നിവർ അനുഭവങ്ങൾ പങ്കുവെച്ചു.
സ്കൂൾ മാനേജർ പി.ബി. കുഞ്ഞമ്മത് ഹാജി സംഗമം ഉദ്ഘാടനം ചെയ്തു.
പി ടി എ പ്രസിഡന്റ് പി.കെ. മുഹമ്മദ് അധ്യക്ഷത വഹിച്ചു.
മാനേജ്‌മെന്റ് കമ്മറ്റി ഭാരവാഹിയും സാമൂഹിക പ്രവർത്തകനുമായ മുഹമ്മദ് ബംഗ്ലത്ത്, പ്രിൻസിപ്പാൾ കെ.കുഞ്ഞബ്ദുല്ല, എ.കെ. രഞ്ജിത്ത്, സി.അബ്ദുൽ ഹമീദ്, അസീസ് ആര്യമ്പത്ത്, എം.എം. മുഹമ്മദ്, കെ.വി. നൗഫൽ, സി.വി.ഫാസിൽ, മുബീൻ എസ് പാൻഷേ, നാസർചിങ്ങിണി, പ്രജിത്ത്, കെ.വി. സബീന, കെ.പി. റഷീദ്, എൻ.വി.ഹാരിസ്, ഷമേജ്, ഒ. നിസാർ എന്നിവർ സംബന്ധിച്ചു.
#Opportunities #Challenges #Organized #Entrepreneurship #Debate #Perode #School