നാദാപുരം: (nadapuram.truevisionnews.com) ബ്രദേഴ്സ് ചാലപ്പുറം ആർട്സ് ആൻഡ് സ്പോർട്സ് ക്ലബിന്റെ ആഭിമുഖ്യത്തിൽ ജനുവരി 11,12,13, തീയ്യതികളിൽ ചാലപ്പുറം ഒതയോത്ത് ഫ്ലഡ് ലൈറ്റ് ഗ്രൗണ്ടിൽ വെച്ച് നടക്കുന്ന ഫുട്ബോൾ ലീഗിന്റെ താരലേലം തൂണേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുധ സത്യൻ ഉദ്ഘാടനം ചെയ്തു.
എട്ട് ടീമുകളായി നൂറിലധികം കളിക്കാരാണ് ലേലത്തിൽ പങ്കെടുത്തത്.
എഫ് സി ബ്രദേഴ്സ് , ടി പി സ്ട്രക്കേഴ്സ് , വയലോരം എഫ് സി , എഫ് സി പുലിമേട , എഫ് സി കുളശ്ശേരി , വിവ വെള്ളൂർ, കടത്തനാട് എഫ് സി , ബ്രദേഴ്സ് തൈക്കണ്ടി എന്നീ ഫ്രാഞ്ചൈസികളാണ് പ്രദേശത്തെ കളിക്കാരെ ലേലത്തിൽ സൊന്തമാക്കിയത്.
ജനുവരി 11,12 തിയ്യതികളിൽ ലീഗ് മത്സരങ്ങളും 13 ന് ഫുട്ബോൾ ടൂർണമെന്റും അരങ്ങേറും.
ചടങ്ങിൽ ദിനേശൻ ചാത്തോത്ത് , ഫസൽ മാട്ടാൻ,പ്രേമൻ ഗുരുക്കൾ, ടി പി ജസീർ, നിസാർ പടിക്കൊട്ടിൽ , ജാഫർ കുന്നോത്ത്, സി പി ശിബാർ , യു കെ മുഹമ്മദ് ,അഷിർ തങ്ങൾ എന്നിവർ പങ്കെടുത്തു.
#Brothers #Chalappuram #Football #League #star #auction #concluded