നാദാപുരം: (nadapuram.truevisionnews.com) ഇൻറർ നാഷണൽ ഗോൾഡൻ ഫാൽക്കൺ കരാട്ടെ ജാതിയേരി ഡോജോ കഴിഞ്ഞ മാസം നടത്തിയ കരാട്ടെ ബെൽറ്റ് ഗ്രേഡിങ്ങിൽ പങ്കെടുത്ത് വിജയിച്ചവർക്കുള്ള സർട്ടിഫിക്കറ്റും ബെൽറ്റും ചെക്യാട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി കെ ഖാലിദ് വിതരണം ചെയ്തു.
ജാതിയേരി ഡോജോയിൽ നടന്ന ചടങ്ങിൽ ജില്ലാ ജൂഡോ വൈസ് പ്രസിഡൻ്‌റും ജപ്പാൻ കരാട്ടെ ഇൻറർനാഷണൽ ജില്ലാ ചീഫ് ഇൻസ്ട്രക്‌ടറുമായ സെൻസായി ഇസ്മായിൽ കെ കെ അധ്യക്ഷത വഹിച്ചു.
ക്ലാസ് ഇൻസ്ട്രക്ടർമാരായ മുഹമ്മദ് യാസീൻ, മുഹമ്മദ് ഷാനു, ഷഹാസ് എന്നിവർ സംസാരിച്ചു.
#Honor #Excellence #Certificate #awarded #winners #Karate #Belt #Grading