നാദാപുരം: ത്രെഡ് ആർട്ടിൽ ഷാഫി പറമ്പിൽ എം.പി യുടെ രൂപം നിർമ്മിച്ച് വീട്ടമ്മ.
4500 റൗണ്ട് നൂലുകൾ നീളത്തിൽ ചുറ്റി ത്രഡ് ആർട്ട് ചെയ്ത് ഷാഫിക്ക് സമ്മാനിചിരിക്കുകയാണ് രണ്ടു കുട്ടികളുടെ മാതാവായ കടമേരി സ്വദേശിനി അത്തിക്കോട്ട് ഹാഫിസുനിസ.
നൂലിൽ തീർത്ത വിസ്മയം അയൽപക്കത്തെ കല്യാണ വിരുന്നിനെത്തിയ എം.പിക്ക് സ്നേഹോപഹാരമായി നൽകി.
തണ്ണീർപ്പന്തൽ ഫാമിലി ട്രേഡേഴ്സ് പാർട്ണർ റാഹിൽ അത്തിക്കോടിൻ്റെ ഭാര്യയാണ് ഹാഫിസുന്നിസ. ഫാത്തിമ ഹൈസ, റസാൻ എന്നിവർ മക്കളാണ്.
#craft #Hafisunniza #presented #thread #art #shafiparambil #MP