നാദാപുരം: (nadapuram.truevisionnews.com) പുളിയാവ് നാഷണൽ കോളേജ് ഓഫ് ആർട്‌സ് & സയൻസ് ഹിസ്റ്ററി അസോസിയേഷൻ ചരിത്രകാരൻ പി. ഹരിന്ദ്രനാഥ് ഉദ്ഘാടനം ചെയ്‌തു.
വർത്തമാന കാല ഇന്ത്യ നേരിടുന്ന ഏറ്റവും പ്രധാന വെല്ലുവിളി വർഗ്ഗീയതയുടെ വളർച്ചയാണെന്നും ശരിയായ ചരിത്രപഠനത്തിൻ്റെ അഭാവം കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.
പ്രിൻസിപ്പാൾ പ്രൊഫ.എം.പി.യൂസഫ് അദ്ധ്യക്ഷത വഹിച്ചു. ചരിത്ര വിഭാഗം തലവൻ കുഞ്ഞിരാമൻ. കെ സ്വാഗതം പറഞ്ഞു.
കോളേജ് ട്രസ്റ്റ് സെക്രട്ടറി കുഞ്ഞബ്‌ദുല്ല മരുന്നോളി, ഇംഗ്ലീഷ് വിഭാഗം മേധാവി പി.രാമചന്ദ്രൻ, മലയാളം വിഭാഗം മേധാവി മൻന്മഥൻ സി.പി., കോളേജ് യൂണിയൻ ചെയർമാൻ മുഹമ്മദ് മിഥുലാജ് എന്നിവർ സംസാരിച്ചു.
അസോസിയേഷൻ സെക്രട്ടറി മുഹമ്മദ്. എൻ നന്ദി പറഞ്ഞു.
#History #Association #inaugurated #Puliyavu #College