നാദാപുരം : ഇരുനിലാട്ട് കുന്നിൽ ചെങ്കൽ ഖനനത്തിനായി ജെ.സി.ബി എത്തിച്ചതിനെ തുടർന്ന് മണ്ണും ചെളിയും റോഡിലേക്ക് ഒഴുകി എത്തിയത് കല്ലു നിര നെല്ലിക്കാപറമ്പ് റോഡിൽ യാത്രക്ക് തടസമായതായി പരാതി ഉയർന്നു.

കാൽനട യാത്ര പോലും ദുസ്സഹമായതായി നാട്ടുകാർ പറഞ്ഞു. പൊതു റോഡ് യാത്രക്ക് പറ്റാത്ത സ്ഥിതിയിലാക്കാതിരെ പരാതി നൽകാനാണ് തീരുമാനം ഇതിനിടയിൽ ഇരുനിലാട്ട് കുന്നിലെ ചെങ്കൽ ഖനനം ഒരു മാസത്തേക്ക് നിർത്തി വെക്കാൻ തീരുമാനിച്ചു.
നാദാപുരം ഡി.വൈ.എസ്.പി എ.പി ചന്ദ്രൻ്റെ നേതൃത്വത്തിൽ നടന്ന ചർച്ചയിലാണ് തിരുമാനം. ഖനനത്തിനെതിരെ പരിസരവാസികൾ രംഗത്ത് വന്നതിന്നെ തുടർന്ന് ക്രമസമാധാ പ്രശ്നം ഉടലെടുത്തതിനെ തുടർന്നാണ് ചർച്ച നടത്തിയത്
#Mud #flow #KalluNira #Nellikkaparamba #road #hindering #travel