തൂണേരി: (nadapuram.truevisionnews.com) ബദൽ നയങ്ങളെ ശക്തിപ്പെടുത്തി സിവിൽ സർവീസിനെ സംരക്ഷിക്കുക, ജനവിരുദ്ധ കേന്ദ്രനയങ്ങൾക്കെതിരെ പോരാടുക എന്നീ മുദ്രാവാക്യങ്ങൾ ഉന്നയിച്ച് എഫ്എസ്ഇടിഒയുടെ നേതൃത്വത്തിൽ അവകാശ സംരക്ഷണ സദസ്സ് സംഘടിപ്പിച്ചു.

തുണേരിയിൽ കെഎസ്ടിഎ ജില്ലാ ട്രഷറർ പി കെ രാജൻ ഉദ്ഘാടനം ചെയ്തു. എൻജിഒ യുണിയൻ ഏരിയ ട്രഷറർ എ കെ ഗിരീഷ് അധ്യക്ഷനായി.
ജില്ലാ വൈസ് പ്രസിഡൻ്റ് പി കെ സജില, എക്സിക്യൂട്ടീ വ് കമ്മിറ്റി അംഗങ്ങളായ ടി സജീവൻ, പി പി മനോജ്, എൻജിഒ യൂണിയൻ ഏരിയ സെക്രട്ടറി സതീശൻ ചിറയിൽ എന്നിവർ സംസാരിച്ചു.
#Rights #Protection #Audience #Protect #civil #service #strengthening #alternative #policies #FSETO