ഇരിങ്ങണ്ണൂർ: (nadapuram.truevisionnews.com) പുണ്യങ്ങളുടെ പൂക്കാലമായ റംസാനിലെ അവസാന നാളിൽ കയനോളി മസ്കിദ് കമ്മിറ്റി പള്ളി അങ്കണത്തിൽ സംഘടിപ്പിച്ച സമൂഹ നോമ്പുതുറയും ലഹരിവിരുദ്ധ ക്യാമ്പയിനും ജന ശ്രദ്ധേയാകർഷിച്ചു. തൂണേരി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി.കെ.അരവിന്ദാക്ഷൻ സംഗമം ഉദ്ഘാടനം ചെയ്തു.

യു.പി.മൂസ അധ്യക്ഷത വഹിച്ചു. പുണ്യകർമങ്ങൾകൊണ്ട് ജീവിതം ധന്യമാക്കുന്ന റംസാൻ മാസത്തിൽ മതസൗഹാർദമായി സമൂഹ നോമ്പുതുറയും ലഹരിവിരുദ്ധ ക്യാമ്പയിനും സംഘടിപ്പിച്ച കയനോളി പള്ളി കമ്മിറ്റി അഭിനന്ദനമർഹിക്കുന്നുവെന്ന് ഉദ്ഘാടനപ്രസംഗത്തിൽ ടി.കെ.അരവിന്ദാക്ഷൻ പറഞ്ഞു.
തിന്മകൾ പെരുകുകയും നന്മകൾ തിരസ്‌കരിക്കപ്പെടുകയും ചെയ്യുന്ന ചുറ്റുപാടിൽ പിടിച്ചുനിൽക്കാനുള്ള പിടിവള്ളിയാവണം ധാർമിക മൂല്യങളെന്ന് ഇമാം സിദ്ദിഖ് ഫൈസി പറഞ്ഞു.
എടച്ചേരി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.രാജൻ, ടി.അനിൽകുമാർ, സി.പി.ശ്രീജിത്ത്, ടി.പി.പുരുഷു, സന്തോഷ് കക്കാട്ട്, ഗംഗൻ പാച്ചാക്കര, എം.കെ.പ്രേമദാസ്, സെയ്ത് തോട്ടോളി എന്നിവർ ആശംസകൾ നേർന്നു. ആർ.ടി.ഉസ്മാൻ സ്വാഗതവും അസറഫ് തരിപ്പാടത്ത് നന്ദിയും പറഞ്ഞു.
#Iftar #gathering #anti #drug #campaign #attract #public #attention