പാറക്കടവ് : ( nadapuram.truevisionnews.com)ഹിരോഷിമയിലും നാഗസാക്കിയിലും നടന്ന ആണവാക്രമണത്തെ ഓർമ്മിപ്പിക്കുകയും സമാധാന സന്ദേശം പ്രചരിപ്പിക്കുകയും ചെയ്യുന്നതിന്റെ ഭാഗമായാണ് ദാറുൽ ഹുദാ ഇംഗ്ലീഷ് മീഡിയം സ്കൂൾ, പാറക്കടവ് ഹിരോഷിമ ദിനത്തോടനുബന്ധിച്ച് 'വേവ്സ് ഓഫ് പീസ്' എന്ന തലക്കെട്ടിൽ സമാധാന റാലി സംഘടിപ്പിച്ചത്.
പരിപാടിയെ അഭിസംബോധന ചെയ്ത് പ്രിൻസിപ്പൽ ഷമീർ സാർ വൈസ് പ്രിൻസിപ്പൽ മുബഷീർ സാർ, ഷാജഹാൻ ഉസ്താദ്, വിദ്യാർത്ഥിയായ ഫാത്തിമ നൗഷാദ് എന്നിവർ സംസാരിച്ചു. സമാധാനത്തിന്റെ പ്രാധാന്യത്തെ കുറിച്ച് സംസാരിക്കുകയും, യുദ്ധം മനുഷ്യരാശിക്ക് കൊണ്ട് വരുന്ന വൻ നാശം കുട്ടികളെ ഓർമിപ്പിക്കുകയും ചെയ്തു.
റാലിയിൽ വിദ്യാർത്ഥികൾ സമാധാന സന്ദേശം അടങ്ങിയ പ്ലക്കാർഡുകൾ കൈയിൽ പിടിച്ച്, സമാധാന മുദ്രാവാക്യങ്ങൾ മുഴക്കി നടന്നു. ആണവാക്രമണത്തിന്റെ ഹൃദയവേദനയും, പുതിയ തലമുറ സമാധാനത്തിന്റെ വക്താക്കളായിരിക്കേണ്ടതിന്റെ ആവശ്യകതയും അവർ ഓർമ്മിപ്പിച്ചു. പരിപാടി വിദ്യാർത്ഥികളിൽ സമാധാനബോധവും സാമൂഹിക ഉത്തരവാദിത്തവും വളർത്തുന്നതിനുള്ള സ്കൂളിന്റെ പ്രതിബദ്ധതയുടെ ഭാഗമായിരുന്നു
Peace rally on the occasion of Hiroshima Day








.jpeg)







.jpeg)





















_(8).jpeg)




