നാദാപുരം: ( nadapuram.truevisionnews.com) കുടുംബ വേരുകൾ തേടി ഇന്ത്യയിലെത്തിയ ശ്രീലങ്കൻ വിദേശ പ്രതിനിധികളുമായി വിദ്യാലയത്തിലെ കുരുന്നുകൾ ഒരു മണിക്കൂർ അഭിമുഖം നടത്തിയത് നവ്യാനുഭവമായി. ജാതിയരി ആവുക്കൽ കുടുംബത്തിലെ കണ്ണികൾ കോർത്തിണക്കാനായി ഒരാഴ്ച മുമ്പാണ് ശ്രീലങ്കയിലെ സ്ത്രീകളും കുട്ടികളുമടക്കം പതിനഞ്ചംഗ കുടുംബാംഗങ്ങൾ എത്തിയത്.
ജാതിയേരി എം എൽ പി സ്കൂൾ ഗ്രൗണ്ടിൽ ഒരുക്കിയ അഭിമുഖത്തിൽ കുട്ടികളുടെ മുഴുവൻ ചോദ്യങ്ങൾക്കും പ്രതിനിധികൾ കൃത്യമായ മറുപടി നൽകുക യുണ്ടായി. ഇംഗ്ലീഷും തമിഴും മാത്രം അറിയുന്ന പ്രതിനിധികളോട് കുട്ടികൾ ഇംഗ്ലീഷിലാണ് ചോദ്യങ്ങൾ ചോദിച്ചത്. ശ്രീലങ്കയിലെ വിദ്യാഭ്യാസ രീതി, കൃഷി, ജീവിതരീതി, സംസ്കാരം എന്നിവ സംബന്ധിച്ച് വിശദീകരിച്ചു.
കുട്ടികളോടൊപ്പം ഒന്നിച്ചിരുന്ന് ഫോട്ടോ എടുത്തതിന് ശേഷമാണ് അംഗങ്ങൾ യാത്ര പറഞ്ഞത്. ശ്രീലങ്കൻ കുടുംബത്തിലെമുതിർന്ന അംഗം ഇബ്രാഹീമിന് വിദ്യാലയത്തിന്റെ ഉപഹാരവും വിതരണം ചെയ്തു.പ്രധാനാധ്യാപകൻ എ.റഹിമിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങ് പി.ടി.എ പ്രസിഡണ്ട് അഹ്മദ് കുറുവയിൽ ഉദ്ഘാടനം ചെയ്തു.
എം പി ടി എ പ്രസിഡണ്ട് ഹസീന എരഞ്ഞോളി, ജാഫർ ആലായി,ടി.കെ അബ്ദുൾ കരീം, സി.വി താഹിറ . സി.എം സഫീന ,സ്കൂൾ ലീഡർ ഹ നീന ഫാത്തിമ പ്രസംഗിച്ചു. എം ടി . മൂസ്സ,സമദ് ജാതിയരി, എം.ടി ഇബ്രാഹിം ഹാജി,ആവുക്കൽ മഹമൂദ്, ആലായി ഇസ്മായിൽ, അഹ്മദ് കുനിയയിൽ, പി കെ അസീസ്, കെ വി കെ ജാതിയേരി,പി. അമിത് , ഇഖ്ബാൽ ഇല്ലിക്കൽ , എം ജാസ്മിന , മുഹമ്മദ് മുഹ്താർ സംബന്ധിച്ചു.
Children's interview with Sri Lankan representatives was a new experience