---
title: "രാഹുൽ ഗാന്ധിക്കെതിരെയുള്ള വധഭീഷണിയിൽ കല്ലാച്ചിയിൽ കോൺഗ്രസ് പ്രതിഷേധിച്ചു"
english_title: "Congress protests in Kallachi over death threats against Rahul Gandhi"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/317761/congress-protests-in-kallachi-over-death-threats-against-rahul-gandhi"
published_at: "2025-09-29T20:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68daa147e1b86_kallachi.jpg"
keywords: []
---

# രാഹുൽ ഗാന്ധിക്കെതിരെയുള്ള വധഭീഷണിയിൽ കല്ലാച്ചിയിൽ കോൺഗ്രസ് പ്രതിഷേധിച്ചു

> **Lead Summary:** **നാദാപുരം: **രാഹുൽ ഗാന്ധിക്കെതിരെ വധഭീഷണി മുഴക്കിയ ബിജെപി നേതാവിനേ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റിയുടെ നേത്യത്വത്തിൽ കല്ലാച്ചിയിൽ പ്രകടനവും പ്രതിഷേധ സംഗമവും നടത്തി. കല്ലാച്ചി കോടതി പരിസരത്ത് നിന്നും ആരംഭിച്ച പ്രകടനം പോസ്റ്റ് ഓഫീസിന് മുമ്പിൽ സമാപിച്ചു.

## Article Content

**നാദാപുരം: **രാഹുൽ ഗാന്ധിക്കെതിരെ വധഭീഷണി മുഴക്കിയ ബിജെപി നേതാവിനേ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റിയുടെ നേത്യത്വത്തിൽ കല്ലാച്ചിയിൽ പ്രകടനവും പ്രതിഷേധ സംഗമവും നടത്തി. കല്ലാച്ചി കോടതി പരിസരത്ത് നിന്നും ആരംഭിച്ച പ്രകടനം പോസ്റ്റ് ഓഫീസിന് മുമ്പിൽ സമാപിച്ചു.

പ്രതിഷേധ സംഗമത്തിൽ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് മോഹനൻ പാറക്കടവ് അധ്യക്ഷനായി. ആവോലം രാധാകൃഷ്ണൻ,എ സജീവൻ,വി വി റിനീഷ്, അശോകൻ തൂണേരി, എംകെ പ്രേമദാസ്,കെ എം രഘുനാഥ്, പി കെ ദാമു,രവീഷ് വളയം,യു കെ വിനോദ് കുമാർ,കെ സുമിത,വികെ ബാലാമണി, ഫായിസ് ചെക്ക്യാട്,പി മഹമൂദ്,കോട്കണ്ടി മൊയ്തു, പി കെ ശങ്കരൻ,സുധ സത്യൻ,കെ വൽസല കുമാരി,എരഞ്ഞിക്കൽ വാസു,കെ ടി കെ അശോകൻ എന്നിവർ നേതൃത്വം നൽകി

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/317761/congress-protests-in-kallachi-over-death-threats-against-rahul-gandhi)