നാദാപുരം : (nadapuram.truevisionnews.com) നാദാപുരം കല്ലാച്ചിയിൽ സിഐടിയു പ്രവർത്തകന് മർദ്ദനമേറ്റതായി പരാതി. മോട്ടോർ തൊഴിലാളി യൂണിയൻ കല്ലാച്ചി സെക്ഷൻ പ്രസിഡന്റിനാണ് മർദ്ദനമേറ്റത്. കല്ലാച്ചി ടാക്സി സ്റ്റാൻഡിലെ ഓട്ടോ തൊഴിലാളി വിഷ്ണുമംഗലത്തെ കുന്നിയുള്ളതിൽ മീത്തൽ കെ എം സജിത്തിനാണ് മർദ്ദനത്തിൽ പരിക്കേറ്റത്.
നാദാപുരം സ്വകാര്യ ആശുപത്രിക്ക് സമീപത്ത് വെച്ച് എസ്‌ടിയു പ്രവർത്തകരായ രണ്ടുപേർ ചേർന്ന് മർദ്ദിച്ച് പരിക്കേൽപ്പിച്ചതായാണ് പരാതി. വ്യാഴാഴ്ച വൈകീട്ട് ആറരയോടെയാണ് സംഭവം. മുഖത്തും കണ്ണിനും സാരമായ പരിക്കേറ്റ സജിത്തിനെ നാദാപുരം ഗവ താലൂക്ക് ആശുപത്രിയിലെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം വടകര സഹകരണ ആശുപത്രിയിലേക്ക് മാറ്റി.
ആക്രമണത്തിൽ സിജിത്ത് നാദാപുരം പോലീസിൽ പരാതി നൽകിയിട്ടുണ്ട്. സിഐടിയു പ്രവർത്തകനെ മർദ്ദിച്ച സംഭവത്തിൽ ലൈറ്റ് മോട്ടോർ തൊഴിലാളി യൂണിയൻ സിഐടിയു നാദാപുരം ഏരിയ കമ്മിറ്റി പ്രതിഷേധിച്ചു. ആക്രമിച്ച കേസിലെ പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ഏരിയ കമ്മിറ്റി ആവശ്യപ്പെട്ടു.

CITU activist assaulted in Kallachi








































