വായനയ്ക്ക് പുത്തനുണർവ്; നരിക്കുന്ന് യു.പി. സ്കൂളിൽ വായനാശീലം വളർത്താൻ 'വായനാനന്ദം' ക്ലാസ് സംഘടിപ്പിച്ചു

വായനയ്ക്ക് പുത്തനുണർവ്; നരിക്കുന്ന് യു.പി. സ്കൂളിൽ വായനാശീലം വളർത്താൻ 'വായനാനന്ദം' ക്ലാസ് സംഘടിപ്പിച്ചു
Oct 4, 2025 04:33 PM | By Anusree vc

എടച്ചേരി : (nadapuram.truevisionnews.com) കുട്ടികളുടെ വായനാശീലം വർദ്ധിപ്പിക്കുന്നതിനായി നരിക്കുന്ന് യു.പി. സ്‌കൂളിൽ രക്ഷാകർതൃ സമിതിയുടെ ആഭിമുഖ്യത്തിൽ 'വായനാനന്ദം' ക്ലാസ് സംഘടിപ്പിച്ചു.

സ്‌കൂളിലെ മുഴുവൻ കുട്ടികളെയും വായനയിലേക്ക് ആകർഷിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഈ പരിപാടിയിൽ, ഓരോ മാസവും കുട്ടികൾ വായിക്കുന്ന പുസ്തകങ്ങളെപ്പറ്റി ആസ്വാദനക്കുറിപ്പ് എഴുതുകയും മികച്ച കുറിപ്പുകൾക്ക് സമ്മാനം നൽകുകയും ചെയ്യും.

ഈ മാസത്തെ ആസ്വാദനക്കുറിപ്പ് മത്സരത്തിൽ 600-ഓളം കുട്ടികൾ പങ്കെടുത്തു. കുട്ടികൾക്കുള്ള സമ്മാനവിതരണ ചടങ്ങിൽ പ്രഭാഷകനും എഴുത്തുകാരനുമായ വി.പി. പ്രഭാകരൻ മാസ്റ്റർ വായനയുടെ പ്രാധാന്യത്തെക്കുറിച്ച് ക്ലാസെടുത്തു. രക്ഷാകർതൃ സമിതിയുടെ ഈ സംരംഭം കുട്ടികളിൽ വായന ഒരു ശീലമാക്കാൻ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

പിടിഎ പ്രസിഡണ്ട് മഠത്തിൽപ്രേമൻ അധ്യക്ഷം വഹിച്ചു. വൈസ് പ്രസിഡണ്ടുമാരായ ബിനേഷ്,സുബൈർ. മദർ പി.ടി.എ.പ്രസിസണ്ട് വിജിഷ അനീഷ്, പ്രജീഷ് പുന്നോളി, ബിജു കച്ചേരി, സ്റ്റാഫ് സിക്രടറി ഇല്യാസ്, ജിഷ, എന്നിവർ സംസാരിച്ചു. പ്രധാന അധ്യാപകൻ സത്യൻ പാറോൽ സ്വാഗതവും റഷീദ് മാസ്റ്റർ നന്ദിയും പറഞ്ഞു.

'Vayananandam' class organized to inculcate reading habit at Narikunnu UP School

Next TV

Related Stories
സംഘർഷ സാധ്യത; വളയം  സ്റ്റേഷൻ പരിധിയിൽ വിജയാഹ്ലാദ പ്രകടനങ്ങൾക്ക്  നിയന്ത്രണത്തിന് സർവ്വകക്ഷി തീരുമാനം

Apr 27, 2026 08:26 PM

സംഘർഷ സാധ്യത; വളയം സ്റ്റേഷൻ പരിധിയിൽ വിജയാഹ്ലാദ പ്രകടനങ്ങൾക്ക്  നിയന്ത്രണത്തിന് സർവ്വകക്ഷി തീരുമാനം

വളയം സ്റ്റേഷൻ പരിധിയിൽ വിജയാഹ്ലാദ പ്രകടനങ്ങൾക്ക്  നിയന്ത്രണത്തിന് സർവ്വകക്ഷി തീരുമാനം...

Read More >>
ചൂട്ട് കത്തിച്ച്‌ പ്രതിഷേധം സംഘടിപ്പിച്ച് യൂത്ത് കോൺഗ്രസ്

Apr 27, 2026 08:22 PM

ചൂട്ട് കത്തിച്ച്‌ പ്രതിഷേധം സംഘടിപ്പിച്ച് യൂത്ത് കോൺഗ്രസ്

ചൂട്ട് കത്തിച്ച്‌ പ്രതിഷേധം സംഘടിപ്പിച്ച് യൂത്ത്...

Read More >>
വാൾവ് പൊട്ടി; കുറ്റ്യാടി പുഴവെളളം വാണിമേൽ പുഴയിൽ ഒഴുകി; പഴായത് ലക്ഷക്കണക്കിന് ലിറ്റർ കുടിവെള്ളം

Apr 27, 2026 05:45 PM

വാൾവ് പൊട്ടി; കുറ്റ്യാടി പുഴവെളളം വാണിമേൽ പുഴയിൽ ഒഴുകി; പഴായത് ലക്ഷക്കണക്കിന് ലിറ്റർ കുടിവെള്ളം

വാൾവ് പൊട്ടി; കുറ്റ്യാടി പുഴവെളളം വാണിമേൽ പുഴയിൽ ഒഴുകി; പഴായത് ലക്ഷകണക്കിന് ലിറ്റർ...

Read More >>
വളയം, വാണിമേൽ പഞ്ചായത്തുകളിൽ കുടിവെള്ള വിതരണം പുനരാരംഭിച്ചു

Apr 27, 2026 04:21 PM

വളയം, വാണിമേൽ പഞ്ചായത്തുകളിൽ കുടിവെള്ള വിതരണം പുനരാരംഭിച്ചു

വളയം, വാണിമേൽ പഞ്ചായത്തുകളിൽ കുടിവെള്ള വിതരണം...

Read More >>
ശുചീകരണ യജ്ഞം; ഭൂമിവാതുക്കൽ ടൗൺ ശുചീകരണം ആരംഭിച്ചു

Apr 27, 2026 01:33 PM

ശുചീകരണ യജ്ഞം; ഭൂമിവാതുക്കൽ ടൗൺ ശുചീകരണം ആരംഭിച്ചു

ഭൂമിവാതുക്കൽ ടൗൺ ശുചീകരണം...

Read More >>
Top Stories

News Roundup

News from Regional Network