വാണിമേൽ: (https://nadapuram.truevisionnews.com/) വാദിനൂർ കോളേജ് നടപ്പിലാക്കുന്ന പുതിയ കർമ്മ പദ്ധതികളുടെ വിജയത്തിനായി ജഹ്ദ ജദീദ എന്ന പേരിൽ ക്യാമ്പയിൻ ആരംഭിച്ചു. സ്ഥാപനത്തിൽ കാലോചിതമായി പൂർത്തീകരിക്കേണ്ട നവീകരണ പ്രവർത്തനങ്ങളുടെ പ്രചരണം ലക്ഷ്യമാക്കിയാണ് ക്യാമ്പയിൻ ആചരിക്കുന്നത്.
വാണിമേൽ ഖാസി മുഹമ്മദ് ജലാലി ബാഖവി എൻ.പി. കുഞ്ഞബ്ദുള്ള മുസ്ലിയാർക്ക് ക്യാമ്പയിൻ സന്ദേശം കൈമാറി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ കമ്മിറ്റി പ്രതിനിധികളായ കെ.പി ഖാസിം ഹാജി, അഷ്റഫ് കൊറ്റാല, എൻ.കെ കുഞ്ഞാലി, പി.ടി മഹ്മൂദ്, വി.വി അലി മാസ്റ്റർ, അമീറലി വാഫി, എൻ.പി സുബൈർ സംബന്ധിച്ചു.
Jahda Jadeeda: Vadinur College promotional campaign begins