നാദാപുരം: (nadapuram.truevisionnews.com) തൂണേരി ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് കെട്ടിടം ഉദ്‌ഘാടനത്തിന് ഒരുങ്ങുന്നതിനിടെ വ്യാപക ആരോപണവുമായി യു ഡി എഫ് . ഉദ്‌ഘാടനം നടത്താനിരിക്കുന്ന കെട്ടിടത്തിന്റെ നിർമാണം പൂർത്തിയായിട്ടില്ലെന്നും പണി പൂർത്തിയാവാതെയുള്ള ഈ ഉദ്‌ഘാടനം തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ളതാണെന്നുമാണ് ഉന്നയിക്കുന്ന ആരോപണം.




നവംബർ മൂന്ന് തിങ്കളാഴ്ച വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയാണ് കെട്ടിടത്തിന്റെ ഉദ്‌ഘാടനം നിർവഹിക്കുന്നത്. എന്നാൽ പരിപാടി നടക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ വടകര എം പി ഷാഫിപറമ്പിലിനെ പരിപാടിക്ക് ക്ഷണിച്ചിട്ടില്ലെന്നും യു ഡി എഫ് പ്രതിനിധികൾ ആരോപിക്കുന്നു .
കെട്ടിടത്തിന്റെ പിൻവശത്തെ പണികളും ഓഫീസനകത്തെ പണികളും ഇതുവരെ തുടങ്ങിയിട്ടില്ല. വാതിലുകലും വയറിംഗ് പണിയും പൂർത്തിയയിട്ടില്ല. പ്രാഥമിക കർമങ്ങൾക്ക് പോലും സൗകര്യം ഒരുങ്ങിയിട്ടില്ല. മുൻഭാഗം പെയിന്റെ അടിച്ചു പണിപൂർത്തിയായതായി ആളുകളെ കബളിപ്പിക്കുകയാണെന്നും ആരോപണത്തിൽ പറയുന്നു. ഓഫീസിനുള്ളിൽ ലിഫ്റ്റ് ഉൾപ്പടെ പണിയും എന്നായിരുന്നു വാഗ്ദാനം. നിർമാണത്തിലും അപാകത ഉണ്ടെന്നാണ് പരാതി.
Thuneri Block Panchayat Office Building Inauguration










































