നാദാപുരം : ( nadapuram.truevisionnews.com) പേരോട് എം ഐ എം ഹയർ സെക്കണ്ടറി സ്‌കൂളിൽ വെച്ച് നടക്കുന്ന ലിറ്ററേച്ചർ ഫെസ്റ്റിവൽ(MLF) നവംബർ 3,4,5 തിയ്യതികളിലായി വിവിധ പരിപാടികളോട് കൂടി നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു. നവംബർ 3ന് കഥാ സായാഹ്നം പ്രമുഖ കഥാകൃത്തും കോളമിസ്റ്റുമായ പി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും.
എഴുത്തുകാരായ വി സി ഇഖ്ബാൽ, ആയിഷ അലിഷ്ബ,അഷ്‌റഫ് തൂണേരി പങ്കെടുക്കും. നവംബർ 4 ന് രാവിലെ 11 മണിക്ക് പുസ്തക ചർച്ചയിൽ ആനുകാലിക പ്രസിദ്ധീകരണങ്ങളിലുള്ള വിദ്യാർഥി സംവാദം നടക്കും.ഡോ. ശശികുമാർ പുറമേരി മോഡറേറ്ററായിരിക്കും.



വൈകിട്ട് മൂന്ന് മണിക്ക് കാവ്യ സദസ്സ് കവി വീരാൻ കുട്ടി ഉദ്ഘാടനം ചെയ്യും. കവി സാദിർ തലപ്പുഴ, കവയത്രി സീന കെ.പി,കെ സലീന പങ്കെടുക്കും.തുടർന്നുള്ള കല സായാഹ്നം ഇകെ വിജയൻ എം എൽ എ ഉദ്ഘാടനം ചെയ്യും.
നവംബർ അഞ്ചിന് രാവിലെ 11 മണിക്ക് സാഹിത്യ ചർച്ചയിൽ അഡ്വ. നജ്മ തബ്ഷീറ പങ്കെടുക്കും.ഉച്ചയ്ക്ക് 2 മണിക്ക് വടകര എം പി ഷാഫി പറമ്പിൽ പുസ്തക പ്രകാശനം നിർവ്വഹിക്കും. വൈകിട്ട് 3 മണിക്ക് ചരിത്ര വായനയിൽ ഗ്രന്ഥകർത്താവ് പി ഹരീന്ദ്രനാഥ് ഗാന്ധി:മതനിരപേക്ഷത എന്ന വിഷയത്തെ കുറിച്ച് സംസാരിക്കും.ശംസീർ കേളോത്ത്,പ്രൊ.കെകെ അഷ്‌റഫ് പങ്കെടുക്കും.തുടർന്ന് സംഗീത വിരുന്നും സംഘടിപ്പിച്ചിട്ടുണ്ട്.
ഇതോടനുബന്ധിച്ച് മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന പുസ്‌തക മേള, കരിയർ എക്സ്പോ, ആർട്ട് ഗാലറി എന്നിവയും ഒരുക്കിയിട്ടുണ്ട്. പരിപാടിയുടെ വിജയത്തിനായുള്ള പൂർണ്ണ സജ്ജീകരണങ്ങളും പൂർത്തിയായതായി സംഘാടക സമിതി ഭാരവാഹികളായ പി ബി കുഞ്ഞമ്മത് ഹാജി,എ കെ രഞ്ജിത്ത്,ബംഗ്ലത്ത് മുഹമ്മദ്,മുഹമ്മദ് പുറമേരി,ടി കെ അബ്ബാസ് ,മുഹമ്മദ് മേച്ചേരി, പി കെ മുഹമ്മദ് എന്നിവർ അറിയിച്ചു.
MIM Literature Festival to begin on Monday










































