വളയം : (nadapuram.truevisionnews.com) ഗ്രന്ഥശാലയിലേക്ക് പുസ്തകം സമാഹരിക്കുന്നതിനും ,താലൂക്കിലെ മികച്ച ലൈബ്രറി ആക്കുന്നതിന്റെയും , ഭാഗമായി വളയം പ്രണവം ഗ്രന്ഥശാല നടത്തിയ പുസ്തക പയറ്റ് മാതൃകയായി. നാടിന്റെ നാനാ ഭാഗങ്ങളിൽ നിന്നും നിരവധി ആളുകൾ പുസ്തകങ്ങളുമായി പുസ്തക പയറ്റിനെത്തി ഗ്രന്ഥശാലയിലേക്ക് സംഭാവന നൽകി.
ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ പി പ്രദീഷ് പുസ്തകം സംഭാവന നൽകി പരിപാടി ഉദ്ഘാടനം ചെയ്തു. വൈകുന്നേരം നാല് മണിക്ക് ആരംഭിച്ച് രാത്രി പത്തുമണിയോടെ കൂടി അവസാനിപ്പിച്ച പരിപാടിയിൽ ഏതാണ്ട് 500 ൽ പരം പുസ്തകങ്ങൾ സംഭാവനയായി എത്തി.



ഇനിയുള്ള ദിവസങ്ങളിലും ഇത് തുടരുമെന്നും ഗ്രന്ഥശാലയിൽ 15000 പുസ്തകങ്ങൾ സമാഹരിക്കുകയാണ് ലക്ഷ്യമെന്നും ഭാരവാഹികൾ അറിയിച്ചു. ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ എം സുമതി, ഗ്രന്ഥശാല സെക്രട്ടറി ജിജിത് കൃഷ്ണകുമാർ, പ്രസിഡന്റ് ഷിനിൽ . ടി കെ , ഭാസ്കരൻ സി എച്ച്, ഷാജി പി സി, മോളി ജയേഷ് , സ്നേഹ ബിന്ദു വി.ടി,സജീഷ് കെ.പി. എന്നിവർ പങ്കെടുത്തു.
Pranavam Acham Veedu collects books library












































