നാദാപുരം: (nadapuram.truevisionnews.com) പെരിങ്ങത്തൂർ എൻ എ എം ഹയർ സെക്കന്റ്റെറി സ്കൂളിലെ ഫിസിക്കൽ സയൻസ് അധ്യാപിക ബുഷ്റ ടീച്ചർക്ക് സംസ്ഥാന സർക്കാരിൻ്റെ ആദരം.
യംഗ് ഇന്നവേറ്റീവ് പ്രോഗ്രാമിൽ ഏറ്റവും കൂടുതൽ ആശയങ്ങൾ അവതരിപ്പിക്കാൻ കുട്ടികളെ തയാറാക്കിയതിനുള്ള അംഗീകാരികാരമാണ് ലഭിച്ചത്. 750 ഓളം പുതിയ ആശയങ്ങൾ അവതരിപ്പിച്ച പെരിങ്ങത്തൂർ ഹയർ സെക്കന്ററി സ്കൂകൂളിനാണ് ഈ വർഷത്തെ സംസ്ഥാനത്തെ മികച്ച സ്കൂളിനുള്ള അവാർഡ്.



ഈ മഹാ വിജയത്തിന് പിന്നിൽ കുട്ടികളെ തയ്യാറാക്കുന്നതിൽ മെൻ്റർ ആയി പ്രവർത്തിച്ചതിനാണ് ബുഷ്റ ടീച്ചർ ആദരിക്കപ്പെട്ടത്. വാണിമേൽ മാമ്പിലാക്കൂൾ യു കെ അഷറഫ് മാസ്റ്ററുടെ ഭാര്യയാണ്.
Peringathur NAM Higher Secondary School, Bushra Teacher, Honored by the State Government












































