നാദാപുരം : (nadapuram.truevisionnews.com) നാദാപുരം ഗ്രാമ പഞ്ചായത്തിൽ കേരളോത്സവം നടത്താതെ അട്ടിമറിച്ച ഗ്രാമപഞ്ചായത്തിൻറെ യുവജന വിരുദ്ധ നിലപാടിൽ പ്രതിഷേധിച്ച് കൈരളി കലാവേദി കാക്കാറ്റിലിന്റെ നേതൃത്വത്തിൽ കല്ലാച്ചിയിൽ പ്രകടനവും പ്രതിഷേധ ജ്വാലയും തെളിയിച്ചു.
നാദാപുരം പഞ്ചായത്ത് അംഗം എ കെ ബിജിത്ത് ഉദ്ഘാടനം ചെയ്തു. കെ ടി കെ അരുൺ അധ്യക്ഷനായി. പുരോഗങ്ങൾ കലാസാഹിത്യസംഘം ജില്ലാ കമ്മിറ്റി അംഗം സി രാഗേഷ്, ടി റിനീഷ്,സി എച്ച് രജീഷ് എന്നിവർ സംസാരിച്ചു. സി കെ സച്ചിദാനന്ദ പ്രസാദ് സ്വാഗതവും പി പി അശ്വന്ത് നന്ദിയും പറഞ്ഞു.



Nadapuram Kerala Festival protest flame in Kallachi Kairali Kalavedi












































