ഇരിങ്ങണ്ണൂർ: (nadapuram.truevisionnews.com) കേരള പിറവി ദിനത്തിൽ നടന്ന അതിദാരിദ്ര്യമുക്ത പ്രഖ്യാപനത്തിൻ്റെ സന്തോഷ സൂചകമായി ഇരിങ്ങണ്ണൂരിൽ എൽ.ഡി.എഫ് പ്രവർത്തകർ പ്രകടനവും അനുമോദന സദസ്സും സംഘടിപ്പിച്ചു.
ഇരിങ്ങണ്ണൂരിൽ ടി.കെ അരവിന്ദാക്ഷൻ ഉദ്ഘാടനം ചെയ്തു. ഗംഗാധരൻ പാച്ചാക്കര അധ്യക്ഷത വഹിച്ചു. സന്തോഷ് കക്കാട്ട്, കെ.ബാലൻ, വി.പി സുരേന്ദ്രൻ എന്നിവർ പ്രസംഗിച്ചു. കായപ്പനച്ചി മൂന്നാം വാർഡിൽ നടന്ന അനുമോദന സദസ്സ് ആർ.ജെ.ഡി. മണ്ഡലം പ്രസിഡണ്ട് വത്സരാജ് മണലാട്ട് ഉദ്ഘാടനം ചെയ്തു. ടി മനോജ് അധ്യക്ഷത വഹിച്ചു. ടി.പി. പുരുഷ, ശ്രീജ പാലപറമ്പത്ത്, സി.കെ ബാലൻ, കെ.രാജൻ, രവീന്ദ്രൻ പാച്ചാക്കര,എൻ.കെ മിഥുൻ എന്നിവർ പ്രസംഗിച്ചു.



LDF demonstration and applause in Iringannoor












































