എടച്ചേരി: (nadapuram.truevisionnews.com) നരിക്കുനി യു.പി. സ്‌കൂളിലെ വിദ്യാർഥിനിയായ നഫീസത്തുൽ മിസിരിയുടെ കവിതാസമാഹാരം "പുമണമുള്ള കാറ്റ്" എന്ന പുസ്തകത്തിന്റെ കവർ പേജ് പ്രകാശനം ചെയ്തു. സ്കൂളിനും വിദ്യാർഥിസമൂഹത്തിനും അഭിമാനമായി മാറിയ ഈ ചടങ്ങ് കെ. കെ. രമ എംഎൽഎ നിർവ്വഹിച്ചു.
പുസ്തകത്തിന്റെ കവർ പേജ് ഒരുക്കിയത് ഇതേ സ്‌കൂളിലെ തന്നെ വിദ്യാർഥിനിയായ അൻസിയ വി. ആർ ആണ്. രണ്ടു വിദ്യാർഥിനികളുടെ കൂട്ടായ സർഗ്ഗാത്മകതയിൽ പിറന്ന ഈ പുസ്തകം ഏറെ ശ്രദ്ധേയമാവുകയാണ്.
ചോമ്പാല ഉപജില്ലാ വിദ്യാഭ്യാസ ഓഫിസർ സപ്ന ജൂലിയറ്റ്, പ്രധാന അധ്യാപകൻ സത്യൻ പാറോൽ എന്നിവർ പങ്കെടുത്തു. മടപ്പള്ളി ഹയർസെക്കൻഡറി സ്കൂളിൽ വച്ച് നടന്ന ചോമ്പാല ഉപജില്ലാ കലോത്സവ വേദിയിലാണ് ചടങ്ങ് സംഘടിപ്പിച്ചത്.
Cover release, gentle breeze














.jpeg)






























