Featured

കുട്ടി പത്രക്കാർ 'വിശേഷം' കലോൽസവപ്പതിപ്പ് പ്രകാശനം ചെയ്തു

News |
Nov 12, 2025 01:41 PM

നാദാപുരം : (nadapuram.truevisionnews.com) പത്ര ദൃശ്യമാധ്യമങ്ങൾ ഉപജില്ലാ തല കലോത്സവ റിപ്പോർട്ടുകൾ കുറക്കുമ്പോൾ കുട്ടി പത്രക്കാർ കലോത്സവ നഗരിയിൽ സജീവം .

ഉപജില്ല കലോൽസവത്തിലെ ആകർഷകമായ ഇടപെടൽ നടത്തുന്ന ലിറ്റിൽ കൈറ്റ്സ് മീഡിയ അംഗങ്ങൾ പുറത്തിറക്കുന്ന

' വിശേഷം' കലോൽസവപ്പതിൻ്റെ പ്രകാശനം നാദാപുരം എഇഒ സി എച്ച് സനൂപ് സാർ ടി ഐ എം ഹയർസെക്കണ്ടറി സ്കൂൾ പ്രിൻസിപ്പൽ ഗഫൂർ സാർക്ക് കോപ്പി നൽകി നിർവ്വഹിച്ചു. ഇന്നലെ ഓൺലൈനായി പ്രസിദ്ധീകരിച്ച വാർത്തകളുടെ സമാഹാരമാണ് ഇന്ന് പത്ര താളായി പ്രസിദ്ധീകരിച്ചത്.

നേരത്തെ പരിശീലനം നേടിയ കുട്ടിപ്പത്രക്കാരാണ് വാർത്തകൾ കണ്ടെത്തുന്നതും തയ്യാറാക്കുന്നത്. നിരന്തര പരിശീലനവും മാതൃകകളും കിട്ടിയതോട് കൂടി വലിയ താൽപര്യമാണ് റിപ്പോർടിംഗിന് കാണിക്കുന്നത്.

പ്രകാശന ചടങ്ങിൽ പ്രചരണ സമിതി കൺവീനർ വിടി ലിഗേഷ് അധ്യക്ഷനായി. ലിറ്റിൽ കൈറ്റ്സ് മീഡിയ വിംഗ് ചെയർമാൻ റഷീദ് കോടിയൂറ പത്രം പരിചയപ്പെടുത്തി. കോർഡിനേറ്റർമാരായ അലി അസ്ഹർ, ജാഫർ ഇരുന്നലാട്,മനാഫ്, ടി.കെ അനിഷത്ത്, ഷഹർബാനു, ആരിഫ എംസി പ്രസംഗിച്ചു.



Child journalists release news about Kalolsava edition

Next TV

Top Stories










News Roundup