നാദാപുരം : (nadapuram.truevisionnews.com) ഉപജില്ലാ സ്കൂൾ കലോത്സവത്തിൻ്റെ രണ്ടാം നാൾ കളറാണ് . നാദാപുരം ടി ഐ എം ഹയർ സെക്കണ്ടറി സ്കൂൾ ആതിഥ്യമരുളുന്ന കൗമാരോത്സവത്തിനെ മണ്ണിനും മനുഷ്യനും അനുഗുണമാക്കുകയാണ് ഒരു പറ്റം വിദ്യാർത്ഥികളും അധ്യാപകരും പിന്നെ ചില പ്രകൃതി സ്നേഹികളും. കലോത്സവത്തിൻ്റെ ഗ്രീൻ പ്രോട്ടോകോൾ കമ്മറ്റി മാതൃകയാവുകയാണ്.

പ്ലാസ്റ്റിക്കിനോട് വിട പറഞ്ഞ് പൂർണമായും പ്രകൃതി സൗഹൃദത്തിൻ്റെ സന്ദേശം പകരുകയാണ് ഇവർ.പൂർണമായും തെങ്ങോലയിലും കുരുത്തോലയിലും തീർത്ത പ്രവേശന ഗേറ്റും സെൽഫി കോർണറും മാലിന്യം ശേഖരിക്കാനുള്ള കൊട്ടയും ശ്രദ്ധേയമായിട്ടുണ്ട്.ആവോലം തളയപ്പാം കണ്ടിയിൽ ചന്ദ്രൻ്റെ നേതൃത്വത്തിൽ കുറ്റിയിൽ വിനോദൻ അശോകൻ ഓസോൺ എന്നിവരുടെ സഹായത്തോ,
ഇരുമ്പ് ആണി, കമ്പി കുരുത്തോല , തെങ്ങോല , പനയോല എന്നിവ മാത്രം ഉപയോഗിച്ച് നാല് രാപകൽ പരിശ്രമിച്ചാണ് ഈ നേട്ടങ്ങൾ.എസ് സജീവ് കുമാർ കൺവീനറും ഗ്രാമപഞ്ചായത്ത് അംഗം ടിലീന ചെയർപേഴ്സണുമായ കമ്മറ്റിയാണ് ഗ്രീൻപ്രോട്ടോകോൾ കമ്മറ്റിയുടെ ചുക്കാൻ പിടിക്കുന്നത്. ഹരിതകർമ സേന പ്രവർത്തകരും ഇവർക്കൊപ്പമുണ്ട്.



ഗ്രീൻസെൽഫി പോയിൻ്റ് നാദാപുരം ഉപജില്ല വിദ്യാഭ്യാസ ഓഫീസർ സിഎച്ച് സനൂപ് ഉദ്ഘാടനം ചെയ്തു. എസ് സജീവ് കുമാർ അധ്യക്ഷനായി. സ്കൂൾ പ്രിൻസിപ്പൾ ഗഫൂർ, പ്രധാന അധ്യാപിക സെക്കീന, മണ്ടോടി ബഷീർ, എ റഹിം എ.കെ ഹരിദാസൻ തുടങ്ങിയവർ സംസാരിച്ചു
Sub-district School Arts Festival 2025





.jpeg)








.jpeg)






























