നാദാപുരം: (nadapuram.truevisionnews.com) ലോക പ്രമേഹ ദിനത്തിൻ്റെ ഭാഗമായി നാദാപുരം നൂക്ലിയസ് ഹോസ്പിറ്റലിൻ്റെയും ജനമൈത്രി പൊലീസും സംയുക്തമായി സംഘടിപ്പിച്ച പഞ്ചാര വണ്ടി നാടെങ്ങും സഞ്ചരിച്ച് സൗജന്യ പരിശോധന നടത്തി. ഇന്ന് രാവിലെ ഹോസ്പിറ്റൽ പരിസരത്ത് നാദാപുരം എസ് ഐ ശരത്ത് കെ ഫ്ലാഗ് ഓഫ് ചെയ്തു.
നാദാപുരം ബസ് സ്റ്റാൻ്റ് പരിസരത്ത് രക്തപരിശോധനയും ബോധവൽക്കരണ ക്ലാസും വ്യാപാരി വ്യവസായി ഏകോപന സമിതി നേതാവായ ഏരത്ത് ഇഖ്ബാൽ ഉദ്ഘാടനം ചെയ്തു. നൂക്ലിയസ് ജനറൽ മാനേജർ നദീർ ടി അധ്യക്ഷനായി.
ഗ്രാമ പഞ്ചായത്ത് അംഗം കണേക്കൽ അബ്ബാസ്, ഹാരിസ് മാത്തോട്ടത്തിൽ, സിദ്ധിഖ് കുപ്പേരി എന്നിവർ സംസാരിച്ചു. ഓപ്പറേഷൻ മാനേജർ റമീസ് എൻ സ്വാഗതം പറഞ്ഞു.
നൂക്ലിയസ് ചെയർമാൻ ഡോ. ടി പി സലാവുദ്ധീൻ ക്വാഷ്വാലിറ്റി മെഡിക്കൽ ഓഫീസർ ഡോ. മുഹമ്മദ് ഇഷാൻ, ടി അസി. ജനറൽ മാനേജർ റമീസ് കെ. ലാബ് ഇൻ ചാർജ് ദിവ്യ, പിആർഒ ഇജാസ് കെ. എന്നിവർ നേതൃത്വം നൽകി. ഉച്ചയ്ക്ക് എടച്ചേരിയിലും വൈകിട്ട്, ചേലക്കാട് ടൗണിലും പഞ്ചാര വണ്ടി ജനങ്ങൾക്കിടയിൽ എത്തും.
World Diabetes Day, Nadapuram Nucleus Hospital, Free Checkup










































