നാദാപുരം: (https://nadapuram.truevisionnews.com/) ബിഹാർ നിയമസഭ തെരഞ്ഞെടുപ്പിൽ അട്ടിമറി വിജയം നേടിയ എൻഡിഎയുടെ മുന്നേറ്റത്തിൽ നാദാപുരം മേഖലയിൽ ബിജെപി പ്രവർത്തകരുടെ വിജയാഹ്ലാദം. ബേൻ്റ് വാദ്യങ്ങളുടെ അകമ്പടിയോടെ പ്രവർത്തകർ തെരുവിൽ ആഹ്ലാദ നൃത്തം ചവിട്ടി.
വളയത്ത് ബി ജെ പി നാദാപുരം മണ്ഡലം പ്രസിഡൻ്റ് ആർ.പി ബിനീഷ് , പഞ്ചായത്ത് പ്രസിഡൻ്റ് കെ.കെ ദീപക്ക് , സി ബാബു , കെ.ടി കുഞ്ഞികണ്ണൻ, പി.കെ ഗോവിന്ദൻ, എ.കെ അക്ഷയ് എന്നിവർ നേതൃത്വം നൽകി. കല്ലാച്ചിയിൽ കെ.ടി.കെ ചന്ദ്രൻ , സുരേഷ് , ചന്ദ്രൻ , കെ.കെ രഞ്ചിത്ത് എന്നിവർ നേതൃത്വം നൽകി.
Bihar elections, BJP celebrates victory in Nadapuram













































