Nov 14, 2025 09:35 PM

നാദാപുരം : (https://nadapuram.truevisionnews.com/) നാദാപുരം പഞ്ചായത്തിലെ 11-ാം വാർഡിൽ എൽഡിഎഫ് സ്ഥാനാർഥി നിർണയത്തെ ചൊല്ലി സംഘർഷം എന്നത് വ്യാജ പ്രചാരണമെന്ന് സിപിഐഎം കല്ലാച്ചി ലോക്കൽ കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു.

പാറയിൽ പ്രദേശത്ത് രണ്ട് വീട്ടുകാർ തമ്മിലുള്ള തർക്കത്തെ തുടർന്നാണ് അടിപിടിയും സംഘർഷവും ഉണ്ടായത്. എന്നാൽ ഇതിനെ  സ്ഥാനാർഥി നിർണയത്തിലുള്ള സംഘർഷമാണെന്ന് വലതുപക്ഷ മാധ്യമങ്ങളും യുഡിഎഫും പ്രചരിപ്പിക്കുന്നത്.

പരാജയ ഭീതിയിൽ നിന്ന് ഉടലെടുത്ത ജല്പനങ്ങളാണ്, പാറയിൽ പ്രദേശത്തെ വ്യക്തികൾ തമ്മിലുള്ള അടിപിടിയും സംഘർഷവും സിപിഎമ്മിന്റെ തലയിൽ കെട്ടിവെക്കാൻ ആണ് ബോധപൂർവ്വമായ ശ്രമം നടക്കുന്നത്.

ഇത്തരം പ്രസ്താവനകൾ ബഹുജനങ്ങൾ അവജ്ഞയോടെ തള്ളിക്കളയണമെന്നും സിപിഐഎം കല്ലാച്ചി ലോക്കൽ കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു

Clashes over candidate selection, Nadapuram Panchayat

Next TV

Top Stories










News Roundup