Featured

എൽ.ഡി.എഫ് കുടുംബ സംഗമം നടത്തി

News |
Dec 2, 2025 09:37 AM

നരിപ്പറ്റ: nadapuram.truevisionnews.com അതിദാരിദ്ര്യ മുക്തമാക്കിയ കേരളത്തിൽ എൽഡിഎഫിന് വൻ വിജയമുണ്ടായാൽ ദാരിദ്ര്യനിർമ്മാർജനവും സാധ്യമാക്കുമെന്ന് ആർ.ജെ.ഡി സംസ്ഥാന സിക്രട്ടറി കെ.ലോഹ്യ പറഞ്ഞു.

നരിപ്പറ്റ കൈതച്ചാലിൽ എൽ.ഡി.എഫ് കുടുംബ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രകടനപത്രികയിൽ പറഞ്ഞ കാര്യങ്ങൾ ഓരോ വർഷവും ജനങ്ങളുടെ മുമ്പിൽ പ്രോഗ്രസ് റിപ്പോർട്ട് അവതരിപ്പിച്ച സർക്കാരിൽ ജനത്തിന് പൂർണ്ണ വിശ്വാസമാണുള്ളതെന്നും ലോഹ്യ പറഞ്ഞു.

ആർ.ജെ.ഡി മണ്ഡലം കമ്മറ്റിയംഗം കെ സി വിനയകുമാർ അദ്ധ്യക്ഷത വഹിച്ചു.

ജില്ലാ പഞ്ചായത്ത് നാദാപുരം ഡിവിഷൻ സ്ഥാനാർത്ഥി പി.താജുദ്ധീൻ,നരിപ്പറ്റ ഡിവിഷൻ ബ്ലോക്ക് സ്ഥാനാർത്ഥി കെ.പി ദീപ, ഗ്രാമപഞ്ചായത്ത് 13 അം വാർഡ് സ്ഥാനാർത്ഥി സജിന മണ്ണ്യൂർ, 14 അം വാർഡ് സ്ഥാനാർഥി അന്ത്രു പൂളക്കണ്ടി, ടി പി പവിത്രൻ, വി കെ പവിത്രൻ, ടി സുധീർ, പി കെ മനോജ്, കെ സി കണാരൻ,എ കെ നാണു തുടങ്ങിയവർ സംസാരിച്ചു.

LDF family reunion, Naripatta, and poverty alleviation

Next TV

Top Stories










News Roundup