നാദാപുരം: [nadapuram.truevisionnews.com] കല്ലാച്ചി വാണിയൂർ റോഡിൽ ശുചിമുറി മാലിന്യം തള്ളിയ സംഭവത്തെ തുടർന്ന് പ്രദേശവാസികൾക്ക് ആശങ്ക ഉയർന്നപ്പോൾ, എൽഡിഎഫ് പത്താം വാർഡ് സ്ഥാനാർഥിയും വാർഡ് സാനിറ്റേഷൻ കമ്മിറ്റി അംഗവുമായ സി. കെ. രാജേഷ് നേരിട്ട് ഇടപെട്ട് ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
വാണിയൂർ തോട്ടിൽ ക്ലോറിനേഷൻ നടത്തി പ്രദേശം സുരക്ഷിതമാക്കുന്നതിനുള്ള നടപടികളും രാജേഷ് മേൽനോട്ടം വഹിച്ചു. ഇരുട്ടിന്റെ സാന്നിധ്യം ദുരുപയോഗപ്പെടുത്തി സാമൂഹ്യവിരുദ്ധർ കക്കൂസ് മാലിന്യം ജംഗ്ഷൻ ഭാഗത്ത് തള്ളിയതോടെയാണ് ദുർഗന്ധം വ്യാപിച്ച് നാട്ടുകാർ പ്രശ്നം തിരിച്ചറിഞ്ഞത്.
നാട്ടുകാർ നടത്തിയ പരിശോധനയിലാണ് മലിനജലം കണ്ടെത്തിയത്. ഇത് പ്രധാന തോടുകളിൽ കലർന്നാൽ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് വഴിയൊരുക്കുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
സംഭവത്തെ തുടർന്ന് സ്ഥാനാർഥിയെയും എൽഡിഎഫ് പ്രവർത്തകരെയും ഉൾപ്പെടുത്തി പ്രദേശത്ത് സന്ദർശനം നടത്തുകയും സംഭവത്തിൽ ശക്തമായ പ്രതിഷേധം ഉയരുകയും ചെയ്തു.
നാട്ടുകാർ സമൂഹവിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെ കർശന നടപടിയെടുക്കണമെന്നാവശ്യപ്പെട്ടിരിക്കുകയാണ്.
Toilet waste problem, LDF candidate, Nadapuram











































