ഓർക്കാട്ടേരി:(https://vatakara.truevisionnews.com/) ഏറാമല പഞ്ചായത്തിലെ എട്ടാം വാർഡിൽ കാട്ടുപന്നി ശല്യം രൂക്ഷമാകുന്നു. കാട്ടുപന്നികൾ വലിയ തോതിൽ കാർഷിക വിളകൾ നശിപ്പിക്കുകയാണ്. കാട്ടുപന്നികൾക്കൊപ്പം മുള്ളൻപന്നികളും ഈ പ്രദേശത്ത് വിലസുന്നുണ്ട്. മരച്ചീനി ഉൾപ്പെടെ യാതൊരു കൃഷിയും ചെയ്യാനാവാത്ത സ്ഥിതിയിലാണ് കർഷകർ.
റലാട്ട് ഷാനിലിന്റെ പറമ്പിലെ ഇരുപത്തഞ്ചോളം തെങ്ങിൻ തൈകളാണ് നശിപ്പിച്ചത്. പടിക്കൽ താഴക്കുനി രാമചന്ദ്രന്റെയും പുതിയോട്ടുംതാഴക്കുനി ബാലന്റെയും എന്നിവരുടെ തെങ്ങിൻതൈകളും കാട്ടുപന്നി നശിപ്പിച്ചു. കുറച്ചകലെ പന്നിത്തടത്തിൽ എന്ന സ്ഥലത്താണ് കാട്ടുപന്നികളുടെ താവളം.
കാട്ടുപന്നികളുടെയും മുള്ളൻപന്നികളുടെയും ശല്യം കാരണം യാതൊരു കൃഷിയും ചെയ്യാനാവാത്ത സ്ഥിതിയാണെന്ന് നാട്ടുകാർ അറിയിച്ചു. ഇക്കാര്യത്തിൽ ഉടൻ നടപടി ആവശ്യപ്പെട്ട് സ്ഥലം ഉടമ ഏറാമല പഞ്ചായത്ത് സെക്രടറിക്ക് പരാതി നൽകി.
Wild boar nuisance, threat to Eramalai, agricultural crops









































