തൂണേരി ബ്ലോക്ക് ഭരണചർച്ച; രാഷ്ട്രീയ വിഷയങ്ങൾ ചോദ്യം ചെയ്ത് വിദ്യാർത്ഥികൾ

തൂണേരി ബ്ലോക്ക് ഭരണചർച്ച; രാഷ്ട്രീയ വിഷയങ്ങൾ ചോദ്യം ചെയ്ത് വിദ്യാർത്ഥികൾ
Dec 2, 2025 02:45 PM | By Krishnapriya S R

നാദാപുരം: [nadapuram.truevisionnews.com] തൂണേരി ബ്ലോക്ക് പഞ്ചായത്തിലെ ഭരണനേട്ടത്തെക്കുറിച്ചുള്ള രാഷ്ട്രീയ ചർച്ച പേരോട് എം.ഐ.എം. ഹയർസെക്കൻഡറി സ്കൂളിൽ നടന്നു.

വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ, സ്കൂൾ മീഡിയ ക്ലബും കേരള മീഡിയ അക്കാദമിയും ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്.

മുസ്ലിം ലീഗിനെ പ്രതിനിധീകരിച്ച് സൂപ്പി നരിക്കാട്ടേരി, സിപിഐഎമ്മിനെ പ്രതിനിധീകരിച്ച് കെ.പി. പ്രദീഷ് എന്നിവർ പങ്കെടുത്ത ചർച്ചയിൽ വിദ്യാർത്ഥികൾ വിവിധ രാഷ്ട്രീയ വിഷയങ്ങൾ സംബന്ധിച്ച് ചോദ്യങ്ങൾ ഉന്നയിച്ചു.

ലീഗിലെ മൂന്ന് ടേമുകൾ പൂർത്തിയാക്കിയവർക്ക് സീറ്റ് നിഷേധിക്കുമെന്ന മാനദണ്ഡത്തിൽ ഇളവ് നൽകിയതും അതിലൂടെ യുവാക്കൾക്ക് മത്സരാവസരം കുറയുന്നതുമായ വിഷയങ്ങൾ ചർച്ചയിൽ നിർണ്ണായകമായി.

വളയം ടൗൺ നവീകരണ ഉദ്ഘാടനം ചടങ്ങിൽ എം.പി. ഷാഫി പറമ്പിലിനെ ക്ഷണിക്കാതിരുന്നതും നാദാപുരം ഗവ. ആശുപത്രിയുടെ വികസന മന്ദഗതിയും ചർച്ചയിൽ വിവാദമായി.

ജേണലിസം അധ്യാപകൻ ഇസ്‌ളായിൽ വാണിമേൽ സംവാദം നിയന്ത്രിച്ചു. എം.ഐ.എം. മാനേജ്മെന്റ് കമ്മിറ്റി ഭാരവാഹികളായ ബംഗ്ലത്ത് മുഹമ്മദ്, ടി.കെ. അബ്ബാസ്, കെ.പി. മുഹമ്മദ്, പ്രിൻസിപ്പൽ എ.കെ. രജ്ഞിത്ത്, ഒ. സഫിയ, എം. സൗദ, എ. അബ്ദുൽ അസീസ്, എം.എം. മുഹമ്മദ് എന്നിവരും പരിപാടിയിൽ സംസാരിച്ചു.

Thuneri Block, Political Discussion

Next TV

Related Stories
എടച്ചേരിയിൽ ജയകൃഷ്ണൻ മാസ്റ്റർ അനുസ്മരണവും പൊതുയോഗവും നടന്നു

Dec 2, 2025 10:37 AM

എടച്ചേരിയിൽ ജയകൃഷ്ണൻ മാസ്റ്റർ അനുസ്മരണവും പൊതുയോഗവും നടന്നു

എടച്ചേരി പഞ്ചായത്ത്,ബി.ജെ.പി, അനുസ്മരണവും പൊതുയോഗവും...

Read More >>
യാത്രക്കാർ ദുരിതത്തിൽ; കല്ലാച്ചിയിൽ വീണ്ടും കുഴി വെട്ടി ഗതാഗത കുരുക്ക്

Dec 1, 2025 05:06 PM

യാത്രക്കാർ ദുരിതത്തിൽ; കല്ലാച്ചിയിൽ വീണ്ടും കുഴി വെട്ടി ഗതാഗത കുരുക്ക്

ഗതാഗത കുരുക്ക്, കുഴി വെട്ടി ഗതാഗത കുരുക്ക്,...

Read More >>
Top Stories










News Roundup