വളയം :[nadapuram.truevisionnews.com]കെഎസ്ടിഎ നേതാവും സിപിഐഎം പ്രവർത്തകനുമായിരുന്ന വി പി ശ്രീധരൻ മാസ്റ്ററുടെംഒന്നാം ചരമവാർഷികം സിപിഐഎം ആചരിച്ചു. നീലാണ്ടുമ്മലിൽ ചേർന്ന അനുസ്മരണ സമ്മേളനം സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി പി ചാത്തു ഉദ്ഘാടനം ചെയ്തു.
പി രാജൻ അധ്യക്ഷനായി. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ് മുഖ്യപ്രഭാഷണം നടത്തി. സിപിഐഎം കല്ലുനിര ലോക്കൽ സെക്രട്ടറി എ കെ രവീന്ദ്രൻ, ബ്ലോക്ക് കല്ലുനിര ഡിവിഷൻ സ്ഥാനാർഥി കെ പി പ്രദീഷ്, അഞ്ചാം വാർഡ് സ്ഥാനാർഥി പി പി റീന, ആറാം വാർഡ് സ്ഥാനാർഥി സി സി റുംഷി, ഏഴാം വാർഡ് സ്ഥാനാർഥി എം നികേഷ് , കെ ദിനേശൻ, എൻ അതുൽ, പി പൊക്കൻ എന്നിവർ സംസാരിച്ചു. എം കെ അശോകൻ സ്വാഗതം പറഞ്ഞു.
Hometown renews memory of VP Sreedharan master










































