നാദാപുരം:(https://nadapuram.truevisionnews.com/) ജില്ലാ പഞ്ചായത്ത് നാദാപുരം ഡിവിഷൻ യുഡിഎഫ് സ്ഥാനാർത്ഥി കെ കെ നവാസിന്റെ രണ്ടാം ദിന തെരഞ്ഞെടുപ്പ് പര്യടനം സമാപിച്ചു. ഇന്നലെ രാവിലെ കുന്നുമ്മൽ ജുമാ മസ്ജിദ് പരിസരത്ത് നിന്നാണ് പര്യടനം തുടങ്ങിയത്. മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് പി അമ്മദ് മാസ്റ്ററുടെ ഖബർ സിയാറത്തിനു ശേഷം സംസ്ഥാന സെക്രട്ടറി പാറക്കൽ അബ്ദുല്ല ഉദ്ഘാടനം ചെയ്തു.
കോൺഗ്രസ് നേതാവ് വി എം ചന്ദ്രൻ അധ്യക്ഷത വഹിച്ചു. എ.പി കുഞ്ഞബ്ദുല്ല സ്വാഗതം പറഞ്ഞു. സൂപ്പി നരിക്കാട്ടേരി, എൻ കെ മൂസ് മാസ്റ്റർ, എ വി നാസരുദ്ദീൻ, ബിന കുളങ്ങരത്ത്, ഷറഫുന്നിസ, എം കെ അബ്ദുൽ ജലീൽ, എം കെ അബ്ദുൽ ഗഫൂർ എന്നിവർ സംസാരിച്ചു. തുടർന്ന് കക്കട്ടിൽ, അമ്പല കുളങ്ങര, കണ്ടോത് കുനി,കൊയ്യാൽ, താഴെനരിപ്പറ്റ, തെരുവം പറമ്പ്, പെരുവങ്കര, ഓത്തിയിൽ മുക്ക്, കല്ലാച്ചി, ഒമ്പത് കണ്ടം, ബിലാൽ നഗർ, പുളിക്കൽ, ആവടി മുക്ക് എന്നീ കേന്ദ്രങ്ങളിൽ പര്യടനം നടത്തി. തൂണേരി കുഞ്ഞിപ്പുര മുക്കിൽ നടന്ന സമാപന സമ്മേളനം മുസ്ലിം ലീഗ് ദേശീയ അസി. സെക്രട്ടറി അഡ്വ വി കെ ഫൈസൽ ബാബു ഉദ്ഘാടനം ചെയ്തു.
ബി എം പി അഷ്റഫലി അധ്യക്ഷത വഹിച്ചു. മുഹമ്മദ് ബംഗ്ലത്ത്, അഡ്വ. എ സജീവൻ, എൻ കെ മൂസ മാസ്റ്റർ, മോഹനൻ പാറക്കടവ്, എം കെ അഷ്റഫ്, മണ്ടോടി ബഷീർ, മജീദ് കുയ്തേരി, ഏരത്ത് അബൂബക്കർ ഹാജി തുടങ്ങിയവർ അനുഗമിച്ചു. എൻ കെ ഇബ്രാഹിം, അഷ്റഫ് പൊയ്ക്കര, വി കെ ജാഫർ, സി കെ നാസർ, വളപ്പിൽ കുഞ്ഞമ്മദ്, കോടികണ്ടി മൊയ്‌തു എന്നിവർ സംസാരിച്ചു. ഇന്നത്തെ ഉദ്ഘാടനം രാവിലെ 9ന് ജാതിയേരിയിൽ കെ. പി.സി.സി സെക്രട്ടറി ഐ മു സ് നിർവഹിക്കും. വൈകീട്ട് വാണിമേലിൽ സമാപിക്കും.
UDF candidate K K Navas' election tour concludes, Nadapuram










.jpeg)

























