നാദാപുരം : (https://nadapuram.truevisionnews.com/) തെരഞ്ഞെടുപ്പ് മദ്യലഹിരിയിൽ ആകാതിരിക്കാൻ നാദാപുരം എക്സൈസ് റെയിഞ്ച് ഓഫീസ് നേതൃത്വത്തിൽ വ്യാപക പരിശോധന ചെക്യാട് ഇളമ്പയിൽ ചാരായ വാറ്റിനായുള്ള 200 ലിറ്റർ വാഷ് പിടി കൂടി.ഇന്ന് നാദാപുരം എക്സൈസ് റെയിഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫീസർ ജയൻ കെ കെ യും പാർട്ടിയും ചേർന്ന് നടത്തിയ സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് വാറ്റ് കേന്ദ്രം കണ്ടെത്തിയത്.
വടകര താലൂക്കിൽ ചെക്യാട് വില്ലേജിൽ ഇളമ്പ ഉന്നതിക്ക് 300 മീറ്റർ കിഴക്ക് മാറി കണ്ടിവാതുക്കലിൽ നിന്നും എളമ്പയിലേക്ക് ഒഴുകുന്ന തൊടരികിൽ വച്ച് വ്യാജ വാറ്റിനായി പാകപ്പെടുത്തി സൂക്ഷിച്ചു വച്ച നിലയിൽ കണ്ട 200 ലിറ്റർ വാഷ് കണ്ടെടുത്തത്. അബ്കാരി വകുപ്പ് 55(g) പ്രകാരം ക്രൈം നമ്പർ 139/2025 ആയി കേസ് രജിസ്റ്റർ ചെയ്തു. പരിശോധനയിൽ അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് ഷാജി കെ വനിത സിവിൽ എക്സൈസ് ഓഫീസർ സൂര്യ പി എം എന്നിവർ പങ്കെടുത്തു.
200 liter wash pit for Charaya vat added in Chekyad Elamba









































