പുറമേരി : (https://nadapuram.truevisionnews.com/) പുറമേരി മേഖലാ എൽ ഡി എഫ് റാലിയിലേക്ക് യു ഡി എഫ് അനൗൺസ്മെൻ്റ് വാഹനം ഇടിച്ച് കയറ്റിയ സംഭവത്തിൽ എൽഡിഎഫ് പുറമേരി പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധിച്ചു.ഞായറാഴ്ച്ച വൈകിയിട്ട് 5, 30 ഓടെ പോലീസിൻ്റെ നിർദ്ദേശം വകവെക്കാതെ റാലിയിലേക്ക്
അനൗൺസ്മെൻ്റ് വാഹനം ഇടിച്ച് കയറ്റി പ്രകോപനം സൃഷ്ടിക്കുകയായിരുന്നു. എൽ ഡിbഎഫ് പ്രവർത്തകർ സംയ യമനം പാലിച്ചത് കൊണ്ട് സംഘർഷം ഒഴിവായത്. പോലീസിനെ കൈയ്യേറ്റം ചെയ്യാനുള്ള ശ്രമവും യുഡിഎഫ് കാരുടെ ഭാഗത്ത് നിന്നുണ്ടായി. റാലി അലങ്കോലപ്പെടുത്താൻ ശ്രമിച്ചവർക്കെതിരെ ശക്തമായ നടപടി ഉണ്ടാകണമെന്ന് എൽഡിഎഫ് പുറമേരി പഞ്ചായത്ത് സെക്രട്ടറി കെ.കെ ദിനേശൻ പുറമേരി പ്രസ്ഥാവനയിൽ പറഞ്ഞു.
UDF workers rally outside the venue by loading vehicles









































