Featured

പുറമേരിയിൽ സിപിഎം അക്രമമെന്ന് ; യുഡിഎഫ് പ്രവർത്തകർക്ക് പരിക്ക്

News |
Dec 7, 2025 10:42 PM

പുറമേരി :(https://nadapuram.truevisionnews.com/) പുറമേരിയിൽ യു ഡി എഫ് പ്രചരണ വാഹനത്തിന് നേരെ സി. പി എംആക്രമമെന്ന് പരാതി. രണ്ട് യു.ഡി.എഫ് പ്രവർത്തകർക്ക് പരിക്കേറ്റു. പരിക്ക് പറ്റിയ കിഴക്കയിൽ റഫീഖ് (43) , മായിസ് (21) എന്നിവരെ നാദാപുരം ഗവർമെൻ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഭരണം നഷ്ടമാകുമെന്ന ഭീതിയിൽ പുറമേരിയിൽ സിപിഎം സംഘർഷം സൃഷ്ടിക്കുകയാണ്, സമാധാന അന്തരീക്ഷം തകർത്ത് തെരഞ്ഞെടുപ്പ് പ്രക്രിയയെ അട്ടിമറിക്കാനുള്ള ശ്രമങ്ങളെ ജനാധിപത്യ വിശ്വാസികൾ കരുതിയിരിക്കണമെന്നും ജനങ്ങൾ ബാലറ്റിലൂടെ ഇതിന് മറുപടി നൽകുമെന്നും യുഡിഎഫ് നേതാക്കളായ സൂപ്പി നരിക്കാട്ടേരി, കെ. മുഹമ്മദ് സാലി, പി. അജിത്ത് എന്നിവർ പ്രസ്താവനയിലൂടെ പറഞ്ഞു.

പരിക്ക് പറ്റിയവരെ യു.ഡി.എഫ്. നേതാക്കളായ സി.കെ. സുബൈർ, ബംഗ്ലത്ത് മുഹമ്മദ്, എം.പി. സൂപ്പി, അഖില മാര്യാട്ട്, ടി. കുഞ്ഞിക്കണ്ണൻ, മുഹമ്മദ് പുറമേരി, പുതിയോട്ടിൽ അജയൻ, മജീദ് പനയുള്ള കണ്ടി, ആർ.കെ. റഫീഖ്, ഷംസു മഠത്തിൽ, ഷംസീർ കേളോത്ത് തുടങ്ങിയവർ സന്ദർശിച്ചു.



UDF workers said that injured in CPM violence outside

Next TV

Top Stories