തൂണേരി: [nadapuram.truevisionnews.com] തൂണേരി ബ്ലോക്ക് പഞ്ചായത്ത് തൂണേരി ഡിവിഷൻ യു.ഡി.എഫ് സ്ഥാനാർഥി ഷാഹിന പി പുളിയുള്ളതിലിന്റെ വിഷ്വൽ പ്രസന്റേഷൻ തീം സോങ് നിയോജക മണ്ഡലം മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് വരപ്പുറത്തു കുഞ്ഞമ്മദ് ഹാജി സൾഫർ കെമിക്കൽ കമ്പനി മാനേജിങ് ഡയറക്ടർ എം ടി കെ അഹമ്മദിന് കൈമാറി റിലീസ് ചെയ്തു.
തെരഞ്ഞെടുപ്പു കമ്മിറ്റി ചെയർമാനും ദുബായ് കെ എം സി സി കോഴിക്കോട് ജില്ലാ പ്രസിഡന്റ് കെ.പി മുഹമ്മദ് അധ്യക്ഷത വഹിച്ചു.
ജില്ലാ മുസ്ലിം ലീഗ് ട്രഷറർ സൂപ്പി നരിക്കാട്ടെരി, തൂണേരി പഞ്ചായത്ത് യുഡിഫ് ചെയർമാൻ AKT കുഞ്ഞമ്മദ്,കൺവീനർ അശോകൻ തൂണേരി,പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറി സി ഹമീദ് മാസ്റ്റർ, ദുബായ് കെ എം സി സി നാദാപുരം മണ്ഡലം പ്രസിഡന്റ് വി വി സൈനുദ്ധീൻ, സ്ഥാനാർഥി ഷാഹിന പി പുളിയുള്ളതിൽ, മണ്ഡലം യൂത്ത് ലീഗ് വൈസ് പ്രസിഡന്റ് മുഹമ്മദ് പേരോട്, യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡന്റ് ഫിർദൗസ് നാളൂർ,മജീദ് പുതുക്കുടി, സമീർ പനോളി,നാസർ കോടോളി, സി പി റഫീഖ്, മൊയ്‌ദു കണ്ടിയിൽ, കുഞ്ഞിരാമൻ എന്നിവർ സംബന്ധിച്ചു.
യോഗത്തിൽ സലാം തൂണേരി സ്വാഗതവും നുസൈഫ് കണ്ണൻ കൈ നന്ദിയും പറഞ്ഞു.
Visual Presentation Theme Song, Thuneri Block Panchayat










































