നാദാപുരം: [nadapuram.truevisionnews.com] പാനൂർ നഗരസഭ പരിധിയിലുള്ള കരിയാട്–പെരിങ്ങത്തൂർ മേഖലയിൽ ജില്ലാ എൻഫോഴ്സ്മെന്റ് സ്‌ക്വാഡ് നടത്തിയ അപ്രതീക്ഷിത പരിശോധനയിൽ രണ്ട് ഹോട്ടലുകൾ ഉൾപ്പെടെ അഞ്ച് സ്ഥാപനങ്ങൾക്ക് പിഴ ചുമത്തി.
നിരോധിത ഫ്‌ളെക്‌സ് പ്രിന്റിംഗ് നടത്തിയത് കണ്ടെത്തിയ എ.ആർ. ഡിജിറ്റൽ സ്ഥാപനത്തിന് 10,000 രൂപ പിഴ ചുമത്തി. ജൈവ–അജൈവ മാലിന്യങ്ങൾ തരംതിരിക്കാതെ കൂടിച്ചേർത്തുവെച്ചതിന് പെരിങ്ങത്തൂരിലെ എ.ബി.ആർ. റെസ്റ്റോറന്റിനും സാഗർ റെസ്റ്റോറന്റിനും 5,000 രൂപ വീതം പിഴ ലഭിച്ചു.
അതേസമയം നിരോധിത പ്ലാസ്റ്റിക് കയറിയർ ബാഗുകൾ ഉപയോഗിച്ചതായി കണ്ടെത്തിയ കരിയാട് മിറാൻ ബേക്‌സ്, ഒലീവ് കാറ്ററിംഗ് എന്നീ സ്ഥാപനങ്ങൾക്കോരോന്നിനും 10,000 രൂപ പിഴ ചുമത്തി.
നിരോധിത ഉൽപ്പന്നങ്ങൾ വിതരണം ചെയ്യുന്ന വാഹനങ്ങളുടെ വിശദാംശങ്ങൾ പൊതുജനങ്ങൾ 9446 700 800 എന്ന വാട്സ്ആപ്പ് നമ്പറിലേക്ക് അയയ്ക്കാം. ലഭിക്കുന്ന വിവരങ്ങൾ അടിസ്ഥാനപ്പെടുത്തി കുറ്റക്കാർ കണ്ടെത്തുകയാണെങ്കിൽ പിഴ തുകയുടെ 25% വിവരദാതാവിന് പാരിതോഷികമായി നൽകും.


പരിശോധനയിൽ ജില്ലാ എൻഫോഴ്സ്മെന്റ് സ്‌ക്വാഡിനൊപ്പം പാനൂർ നഗരസഭ ആരോഗ്യ വിഭാഗം ജീവനക്കാരും പങ്കെടുത്തു.
Panur Municipality, District Enforcement Squad











































