നാദാപുരം: [nadapuram.truevisionnews.com] തെരഞ്ഞെടുപ്പിൽ ക്രമസമാധനം നിലനിർത്തുന്നതിൻ്റെ ഭാഗമായി നാദാപുരത്ത് അർധസൈനിക വിഭാഗവും നാദാപുരം പോലിസും റൂട്ട് മാർച്ച് നടത്തി. കോയമ്പത്തൂരിൽ നിന്നും അഡീഷണൽ എസ്പിയും ഡെപ്യൂട്ടി കമ്മാൻഡുമായ എൻ.കെ മിശ്രയുടെയും അസി: കമാൻഡർ ക്ലാരൻസിൻ്റെയും നേതൃത്വത്തിലുള്ള ആർ.എ.എഫ്.സംഘവും, നാദാപുരം പോലീസുമാണ് റൂട്ട് മാർച്ചിൽ പങ്കെടുത്തത്.
നാദാപുരം പോലീസ് സ്റ്റേഷൻ പരിസരത്ത് നിന്ന് ആരംഭിച്ച് കല്ലാച്ചിയിൽ സമാപിച്ചു. ക്രമസമാധാന പാലത്തിന് വിപുലമായ സംവിധാനമാണ് നാദാപുരം മേഖലയിൽ ഒരുക്കുന്നത്. ഒരു കമ്പനി ആർഎഎഫിന് പുറമേ കെ.എ.പിയുടെ രണ്ട് കമ്പനിയും നാദാപുരത്ത് ഒരുക്കിയിട്ടുണ്ട്.
തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ക്രമസമാധാനം ഉറപ്പ് വരുത്താൻ ശക്തമായ നടപടികൾ സ്വീകരിക്കാനാണ് പൊലിസിൻ്റെ തീരുമാനം. ഇതിനായി നാദാപുരം ഡി.വൈ.എസ്.പിയുടെ പരിധിയിൽ വരുന്ന നാദാപുരം, വളയം, കുറ്റ്യാടി, തൊട്ടിൽ പാലം പൊലിസ് സ്റ്റേഷനുകളിൽ പ്രത്യേക ഉദ്യാേഗസ്ഥർക്ക് ചുമതല നൽകി.
മാവോവാദി സാന്നിദ്ധ്യം ഉണ്ടായ വിലങ്ങാട് തോട്ടിൽപ്പാലം മേഖലകളിൽ ഈ സംഘത്തിൻ്റെ നിരീക്ഷണം ഉണ്ടാകും.
Nadapuram, local elections











































